വിസ അപേക്ഷകള്‍ക്ക് അബുദാബിയില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി
തലസ്ഥാന എമിറേറ്റായ അബുദാബിയിലെ താമസക്കാര്‍ക്കും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പുതിയ വീസയ്ക്കും വീസ പുതുക്കുന്നതിനും അപേക്ഷിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. https://echannels.moi.gov.ae, www.adnrd.gov.ae.. എന്നീ വെബ്സൈറ്റിലൂടെയാണ് ദ് ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ റസിഡന്‍സി ആന്‍ഡ് ഫോറിന് അഫയേഴ്സില് വീസാ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
എമിഗ്രേഷന്‍ ഡയറക്ടറേറ്റില്‍ വീസ പുതുക്കുന്നതിനും മറ്റും എത്തുന്ന അപേക്ഷകരുടെ എണ്ണം കുറയ്ക്കാന്‍ ഓണ്‍ലൈന്‍ രീതി സഹായിക്കും. ടൈപ്പിങ് കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട ആവശ്യം കുറയ്ക്കാനാവുമെന്നും റസിഡന്‍സി ആന്‍ഡ് ഫോറിന് അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മന്‍സൂര്‍ അല്‍ ദാഹിരി പറഞ്ഞു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ താമസക്കാര്‍ ആവശ്യമായ രേഖകള്‍ സ്കാന്‍ ചെയ്ത് അറ്റാച്ച് ചെയ്യണം. എല്ലാ നടപടികളും പൂര്‍ത്തിയാക്കി അപേക്ഷ അംഗീകരിച്ച് പാസ്പോര്ട്ടില് വീസ സ്റ്റാമ്പ് ചെയ്ത് ലഭിക്കാന്‍ ഒരിക്കല്‍ മാത്രം അപേക്ഷകന് പ്രധാന ഓഫിസ് സന്ദര്‍ശിച്ചാല്‍ മതിയാവും.
പ്രധാന സെന്ററുകളുടെയും ടൈപ്പിങ് ഓഫിസുകളുടെയും സേവനം തുടരും. എന്നാല്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഇടപാടുകള്‍ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി. അംഗീകൃത ടൈപ്പിങ് കേന്ദ്രങ്ങളുടെ ലിസ്റ്റ് www.adnrd.gov.ae. ... എന്ന സൈറ്റില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha