സ്വന്തം കുഞ്ഞും ഭാര്യയും ഗള്‍ഫില്‍ കാണാന്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് യുവാവിന് ദാരുണാന്ത്യം
ഭാര്യയും കുഞ്ഞുങ്ങളും നാട്ടില്‍ നിന്നു മടങ്ങി വരുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് കുവൈറ്റില്‍ മലയാളി യുവാവ് ദാരുണമായി മരണപ്പെട്ടു. റാന്നി സ്വദേശി ബിജു ജോര്‍ജ് (38) ആണ് മരിച്ചത്. ജോലിക്കിടയില്‍ ഡ്രില്‍ മെഷനില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് ബിജു മരിച്ചത്.
പ്രിസ്മ അലുമിനിയം കമ്പിനിയിലെ ജോലിക്കാരനായിരുന്നു ബിജു. ഭാര്യയും കുട്ടികളും ഞായറാഴ്ച്ച ബിജുവിന്റെ അടുത്തേയ്ക്കു പോകാനിരിക്കേയാണ് മരണം സംഭവിച്ചത്. ബിജുവിന്റെ രണ്ടാമത്തെ കുഞ്ഞു ജനിച്ചിട്ട് ഏതാനം ദിവസങ്ങളെ ആയിരുന്നുള്ളു. മൂത്തകുട്ടിക്ക് മൂന്നു വയസാണ്.
https://www.facebook.com/Malayalivartha