Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഖത്തറിലേക്ക് പശുക്കളുമായ് ആദ്യ സംഘം പറന്നിറങ്ങി

13 JULY 2017 07:51 PM IST
മലയാളി വാര്‍ത്ത

ചരിതതിലാദ്യമായി ഖത്തറില്‍ പാല്‍ ചുരത്താന്‍ പശുക്കളുമായി ആദ്യ സംഘം പറന്നിറങ്ങി. ജര്‍മനിയില്‍നിന്നു വാങ്ങിയ 165 പശുക്കളടങ്ങിയ ആദ്യസംഘം ബുഡാപെസ്റ്റ് വഴിയാണ് വിമാത്തില്‍ ദോഹയിലെത്തിയത്. പ്രമുഖ ഡെയറി ഫാമായ ബലദ്‌നയാണു ഹോള്‍സ്‌റ്റെയ്ന്‍ ഇനത്തില്‍പെട്ട 4000 പശുക്കളെ വിമാനമാര്‍ഗം ഖത്തറിലെത്തിക്കുന്നത്.

ലോക ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയേറെ പശുക്കളെ വിമാനമാര്‍ഗം ഒരു രാജ്യത്തെത്തിക്കുന്നതെന്ന് കരുതുന്നു. ദോഹ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാത്രിയെത്തിച്ച പശുക്കളെ ട്രക്കുകളില്‍ അല്‍ഖോറിലെ ഉമ അല്‍ ഹവയ മേഖലയിലുള്ള ബലദ്‌ന ഫാമിലേക്കു മാറ്റി. ഇവിടെ പശുക്കളെ പാര്‍പ്പിക്കാനായി ശീതീകരണ സംവിധാനമുള്ള പ്രത്യേക ഫാമാണു തയാറാക്കിയിട്ടുള്ളത്. ഓരോ മൂന്നു ദിവസത്തിലും ഇനി പശുക്കളുടെ സംഘം വിമാന മാര്‍ഗം ദോഹയിലെത്തുമെന്നു കമ്പനി ഉടമസ്ഥരായ പവര്‍ ഇന്റര്‍നാഷനല്‍ ഹോള്‍ഡിങ് വക്താവ് പറഞ്ഞു.

ജര്‍മനിക്കു പുറമെ, ഓസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളില്‍നിന്നു വാങ്ങുന്ന പശുക്കളെ പൂര്‍ണമായും ഒരു മാസത്തിനുള്ളില്‍ ദോഹയിലെത്തിക്കാമെന്നാണു കണക്കു കൂട്ടുന്നത്. നിലവില്‍ എത്തിയ പശുക്കളില്‍ നിന്നുള്ള പാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ബലദ്‌ന വിപണിയിലെത്തിക്കും. ക്ഷീര സ്വയംപര്യാപ്തതയിലേക്കു ഖത്തറിനെ നയിക്കുകയെന്ന ലക്ഷ്യത്തോടെ പവര്‍ ഇന്റര്‍നാഷനല്‍ ഹോള്‍ഡിങ് ചെയര്‍മാന്‍ മൗത്താസ് അല്‍ ഖയാത്തിന്റെ ആശയമാണ് വിദേശത്തെ പശുക്കളെ ഇറക്കുമതി ചെയ്യുന്നത്. ഉപരോധത്തിനു മുന്‍പു വരെ സൗദി അറേബ്യയില്‍ നിന്നുള്ള ഫ്രെഷ് പാലിനെയാണു ഖത്തര്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്.

എന്നാല്‍, ഉപരോധത്തെ തുടര്‍ന്ന് സൗദിയില്‍ നിന്നുള്ള പാല്‍ വരവ് നിലച്ചു. ഇപ്പോള്‍ തുര്‍ക്കിയില്‍നിന്നു വിമാനമാര്‍ഗമാണു ഫ്രെഷ് പാല്‍ ഇറക്കുമതി ചെയ്യുന്നത്. ഈ സാഹചര്യത്തിലാണു കൂടുതല്‍ പാല്‍ ചുരത്തുന്ന ഹോള്‍സ്‌റ്റെയ്ന്‍ പശുക്കളെ ഇറക്കുമതി ചെയ്യാന്‍ അല്‍ ഖയാത്ത് തീരുമാനിച്ചത്. കപ്പല്‍ മാര്‍ഗം എത്തിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ വിമാന മാര്‍ഗമെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 590 കിലോ വീതം ഭാരമുള്ള ഹോള്‍സ്‌റ്റെയ്ന്‍ പശുക്കളെ ഇറക്കുമതി ചെയ്യാന്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ 60 ചരക്കു വിമാനങ്ങള്‍ വേണം. കപ്പലിലെത്തിക്കുന്നതിന്റെ അഞ്ചിരട്ടിത്തുകയും മുടക്കണം.

 


ദോഹയില്‍നിന്നു 50 കിലോമീറ്റര്‍ വടക്കുമാറിയുള്ള ഫാം ഹൗസില്‍ 70 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വിസ്തൃതിയിലാണു പശുവളര്‍ത്തല്‍ കേന്ദ്രം ആരംഭിക്കുക. ഹോള്‍സ്‌റ്റെയ്ന്‍ പശുക്കള്‍ പ്രസവിച്ച് 305 ദിവസത്തേക്ക് പാല്‍ ചുരത്തും. ഇത്രയും ദിവസംകൊണ്ട് കറന്നെടുക്കാനാവുന്നത് 18,000 ലീറ്റര്‍. അതായത് ഒരു ദിവസം ഇവ ചുരത്തുന്നത് 59 ലീറ്റര്‍ പാലാണ്. 3.82% ആണ് കൊഴുപ്പ്. പ്രോട്ടീന്റെ അളവ് 3.21 ശതമാനവും. തന്റെ സംരംഭത്തിലൂടെ ഖത്തറിന്റെ പ്രതിദിന പാല്‍ ആവശ്യത്തിന്റെ 30% നികത്താനാകുമെന്നാണ് അല്‍ ഖയാത്ത് പ്രതീക്ഷിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (2 minutes ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (6 minutes ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (11 minutes ago)

എട്ടിടങ്ങളില്‍ ഇ.ഡി. വ്യാപക റെയ്ഡ്;  (14 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 160 രൂപയുടെ വർദ്ധനവ്  (20 minutes ago)

ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ  (42 minutes ago)

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്  (1 hour ago)

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (1 hour ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (1 hour ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (2 hours ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (3 hours ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (3 hours ago)

Malayali Vartha Recommends