അറബ് മേഖലയിലെ നൂതനാശയങ്ങള്‍ : മത്സരത്തന്റെ പട്ടികയില്‍ മലയാളി യുവതിയുടെ സംരംഭവും
അറബ് മേഖലയിലെ നൂതനാശയങ്ങള്‍ കണ്ടെത്താനായി ലോകകപ്പ് ഫുട്ബോളിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ്സി) നടത്തുന്ന ചലഞ്ച് 22 മത്സരത്തിന്റെ അന്തിമ ചുരുക്കപ്പട്ടികയില്‍ മലയാളി യുവതിയുടെ സംരംഭവും.
വര്‍ധ മാമുക്കോയയുടെ ആശയത്തില്‍ വിരിഞ്ഞ 'വഹാബ്' എന്ന സംരംഭമാണു ചലഞ്ച് 22ന്റെ അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. ചലഞ്ച് 22ന്റെ അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നു വര്‍ധ മാമുക്കോയ സുപ്രീം കമ്മിറ്റിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
വഹാബിന്റെ ആശയം വളരെ ലളിതമാണ്, നമ്മുടെ ആവശ്യം കഴിഞ്ഞുള്ള ഭക്ഷണം ശേഖരിച്ച് ആവശ്യക്കാരനു കൊടുക്കുക. ഈ ആശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സംരംഭമാണു വഹാബെന്ന് എസ്സി വിലയിരുത്തുന്നു.
ഭക്ഷണം പാഴായിപ്പോകുന്നതു തടയുക, ആവശ്യമുള്ളവര്‍ക്ക് അത് എത്തിച്ചുനല്കുക എന്നീ രണ്ടു കാര്യങ്ങളാണ് ഒരേസമയം വഹാബ് നിറവേറ്റുന്നത്. ഭക്ഷണത്തെ അത് ആവശ്യമുള്ളവരുമായി ബന്ധിപ്പിക്കുകയെന്ന വലിയ ദൗത്യമാണു വഹാബ് സംഘം നിറവേറ്റുന്നത്.
വര്‍ധ മാമുക്കോയയ്ക്കൊപ്പം, അലനൂദ് അബ്ദുല്‍ അസീസ് ജാസിം അല്‍ താനി, റമീസ് മുഹമ്മദ് കക്കോടന്‍, കിം വ്യാറ്റ്, ഷാഹിദ് അബ്ദുസലാം എന്നിവരും ഈ ദൗത്യത്തില്‍ പങ്കാളികളായി.
റമസാന്‍മാസത്തില്‍ നടത്തിയ പദ്ധതികള്‍ വന്‍ വിജയമായിരുന്നു. പ്രമുഖ ഭക്ഷണവിതരണക്കാരില്നിന്ന് 20 ടണ്ണോളം ഭക്ഷണമാണു ശേഖരിച്ച് ആവശ്യക്കാരിലേക്ക് എത്തിച്ചത്.
https://www.facebook.com/Malayalivartha