കിടക്കയിൽ കരുത്തനായി.....വൈകാതെ അകത്തുമായി; തുടരെയുള്ള മയക്കുമരുന്നുപയോഗം 40 കാരൻ അഴിക്കുള്ളിലായി

ഷാർജ: ഒന്നിലധികം കല്യാണം കഴിച്ചു എന്നാൽ അവരെത്തമ്മിൽ എങ്ങനെ ഒരുമിപ്പിച്ചു കൊണ്ട് പോകണമെന്നറിയില്ല. ഷാർജയിൽ ഇത്തരത്തിലുള്ള ഒരു സംഭവത്തിനു ഇത് വരെ ആരും പരീക്ഷിക്കാത്ത ഒരു വിദ്യ പരീക്ഷിച്ചു 40 കാരൻ അഴിക്കുള്ളിലായിരിക്കുകയാണ്. രണ്ടു കല്യാണങ്ങൾ കഴിച്ച ഇയാൾ മൂന്നാം തവണയും വിവാഹം കഴിച്ചതോടെ മറ്റ് രണ്ടു ഭാര്യമാരും പ്രശ്നങ്ങള്‍ തുടങ്ങി. ഇതോടെ വ്യാകുലനായ ഇയാൾ തന്റെ സുഹൃത്തിന്റെ നിർദ്ദേശപ്രകാരം മയക്കുമരുന്ന് ഉപയോഗിക്കുവാനായി തുടങ്ങി. പ്രശ്നങ്ങൾ തുടരും തോറും ഇയാൾ ഭാര്യമാരെ സന്തോഷിപ്പിക്കാന്‍ മയക്കുമരുന്നു ശീലമാക്കി ഒടുവിൽ പോലീസ് പിടിയിലുമായി.
എന്നാൽ കോടതിയിൽ താന്‍ നിരപരാധിയാണെന്നും ഭാര്യമാരെ സന്തോഷിപ്പിക്കാന്‍ വേറെ വഴിയില്ലായിരുന്നുവെന്നുമാണ് പറയുന്നത്. അവരെ സ്നേഹിക്കുന്നുവെന്നും ബഹുമാനം വീണ്ടെടുക്കുന്നതിനുമാണ് മയക്കുമരുന്ന് ഉപയോഗം തുടങ്ങിയതെന്ന് അയാൾ പറഞ്ഞു.
മെതാംഫിറ്റമിന്‍ ക്രിസ്റ്റല്‍ അല്ലെങ്കില്‍ ക്രിസ്റ്റല്‍ മെഥ് എന്ന് അറിയപ്പെടുന്ന മയക്കുമരുന്നാണ് പ്രതി ഉപയോഗിച്ചിരുന്നത്. താൻ മയക്കു മരുന്ന് ഉപയോഗിച്ചതോടെ കരുത്തനായി തോന്നിച്ചത്, ഭാര്യമാർ അത് കൂടുതൽ ഉപയോഗിക്കുവനായി പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി . ഇതു യു എ ഇയില്‍ നിരോധിച്ച കാര്യം താന്‍ അറിഞ്ഞില്ലെന്നും പ്രതി കോടതിയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























