Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ വില്‍പ്പന: കര്‍ശനശിക്ഷാനടപടികളുമായി സുല്‍ത്താന്‍

15 JANUARY 2018 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

കര്‍ശന ശിക്ഷാവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഒമാനി ശിക്ഷാനിയമം പരിഷ്‌കരിച്ച് സുല്‍ത്താന്റെ ഉത്തരവ് പുറത്തിറങ്ങി. മന്ത്രിസഭ കൗണ്‍സില്‍ അടക്കമുള്ളവയുടെ അംഗീകാരത്തിന് ശേഷമാണ് പരിഷ്‌കരിച്ച ശിക്ഷാനിയമം സംബന്ധിച്ച ഉത്തരവ് സുല്‍ത്താന്‍ പുറപ്പെടുവിച്ചത്. പുതിയ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വില്‍പന നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും പുതിയ നിയമപ്രകാരം പത്തുവര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരും. പതിനായിരം റിയാല്‍ പിഴയും വ്യവസ്ഥ ചെയ്യുന്നു.
കേടായ ഭക്ഷണം കഴിച്ച് ആരെങ്കിലും മരിച്ചാല്‍ ശിക്ഷ 15 വര്‍ഷമായി ഉയരും. ആരെയെങ്കിലും തടഞ്ഞുവെക്കുകയോ നിയമത്തിന് വിരുദ്ധമായ ഏതെങ്കിലും രീതിയില്‍ വ്യക്തിയുടെ അവകാശങ്ങള്‍ ഹനിക്കുകയോ ചെയ്തതായി തെളിയുന്ന കേസുകളില്‍ മൂന്നുമാസം മുതല്‍ മൂന്നുവര്‍ഷം വരെ തടവ് ലഭിക്കും.
തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ കുറ്റക്കാരെന്ന് തെളിയുന്നവര്‍ക്കാകട്ടെ ഏഴുവര്‍ഷം വരെ തടവ് ലഭിക്കും.
രാജ്യത്തിന്റെ അഭിമാനത്തെ ഹനിക്കുന്നതോ സാമ്പത്തിക മേഖലയുടെ ആത്മവിശ്വാസത്തെ മുറിപ്പെടുത്തുന്നതോ ആയ തെറ്റായ വാര്‍ത്തകളോ ഊഹാപോഹങ്ങളോ ബോധപൂര്‍വം പ്രചരിപ്പിക്കുന്നവര്‍ക്ക് മൂന്നുമാസം മുതല്‍ മൂന്നുവര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരും. ഒമാനില്‍ താമസിക്കുന്നവര്‍ രാജ്യത്തിന് പുറത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ശിക്ഷാര്‍ഹമാണ്.

ഔദ്യോഗിക ജോലിക്കിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷയാകും ലഭിക്കുക. കൊല്ലപ്പെട്ടവരുടെ രക്തബന്ധുക്കള്‍ മാപ്പുനല്‍കിയാല്‍ ഇത് തടവുശിക്ഷയായി ചുരുങ്ങും. ഇസ്‌ലാമിനെയോ ഖുര്‍ആനെയോ പ്രവാചകന്മാരെയോ അല്ലെങ്കില്‍ മറ്റുമതങ്ങളെയോ നിന്ദിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്നുമുതല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. സര്‍ക്കാര്‍, സ്വകാര്യ ഫണ്ടുകളില്‍ തിരിമറി നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കും. ഇവരെ സര്‍വിസില്‍നിന്ന് പിരിച്ചുവിടുന്നതടക്കം നടപടികള്‍ക്കും പുതിയ ശിക്ഷാനിയമം നിര്‍ദേശിക്കുന്നു. ആംബുലന്‍സിന്റെയോ പൊതുസുരക്ഷാ വാഹനങ്ങളുടെയോ സുഗമമായ ഗതാഗതം ബോധപൂര്‍വം തടസ്സപ്പെടുത്തുന്നവര്‍ക്കും തടവ് ശിക്ഷ ലഭിക്കും.
രാജ്യത്തിന് പുറത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ഭീകരസംഘടനകളില്‍ ചേരുകയോ ചെയ്യുന്ന സ്വദേശികള്‍ക്ക് മൂന്നുമുതല്‍ 15 വര്‍ഷം വരെ തടവാണ് വ്യവസ്ഥ ചെയ്യുന്നത്. ശത്രുക്കള്‍ക്ക് രാജ്യത്തിന് അകത്തേക്ക് കടക്കാന്‍ സൗകര്യമൊരുക്കുകയോ വിവരങ്ങള്‍ കൈമാറുകയോ ചെയ്യുന്നവര്‍ക്ക് കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ ലഭിക്കും.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (30 minutes ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (38 minutes ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (41 minutes ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (2 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (3 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (3 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (3 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (4 hours ago)

Malayali Vartha Recommends