Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഒന്നര വർഷമായി അടഞ്ഞുകിടക്കുന്ന ആള്‍താമസമില്ലാത്ത അപാര്‍ട്ട്‌മെന്റിൽ കോടതി ഉത്തരവുമായി ഉടമസ്ഥൻ എത്തിയപ്പോൾ ഫ്രീസറിൽ കണ്ടത് നടുങ്ങുന്ന കാഴ്ച !

09 FEBRUARY 2018 10:52 AM IST
മലയാളി വാര്‍ത്ത

കുവൈറ്റില്‍ ആള്‍താമസമില്ലാത്ത അപാര്‍ട്ട്‌മെന്റിലെ ഫ്രീസറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഫിലിപ്പൈന്‍സില്‍ നിന്ന് കുവൈറ്റില്‍ വീട്ടുജോലിക്കെത്തിയ യുവതിയുടേതാണ് മൃതദേഹം. 2016 നവംബര്‍ മുതല്‍ ഈ അപാര്‍ട്ട്‌മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഹവാലി പൊലീസ് സ്റ്റേഷനിലാണ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് അന്വേഷണവും ആരംഭിച്ചു. ഒരു ലെബനീസ് പൗരനും അദ്ദേഹത്തിന്റെ സിറിയക്കാരിയായ ഭാര്യയുമാണ് അവസാനമായി ഇവിടെ താമസിച്ചിരുന്നത്.

ഇവര്‍ കുവൈറ്റ് വിട്ടെങ്കിലും അപ്പാര്‍ട്ട്‌മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. കോടതി ഉത്തരവുമായി ഉടമസ്ഥന്‍ എത്തി അപ്പാര്‍ട്ട്‌മെന്റ് തുറന്നു പരിശോധിച്ചപ്പോഴാണ് ഫ്രീസറില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷവും മൂന്ന് മാസവുമായി അടഞ്ഞുകിടക്കുന്ന അപാര്‍ട്ട്‌മെന്റിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് അയല്‍വാസികളെയും പൊലീസിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന ലെബനീസ് പൗരനും ഭാര്യയുമാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വണ്ടിച്ചെക്ക് നല്‍കി പറ്റിച്ച കേസില്‍ ലെബനീസ് പൗരന്‍ 14 ദിവസം ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു. കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ സ്‌പോണ്‍സര്‍ ലെബനീസ് പൗരനാണെന്നാണ് രേഖകള്‍ പറയുന്നത്. ഭാര്യയും ഭര്‍ത്താവും കുവൈറ്റ് വിട്ടുപോകുന്നതിന് രണ്ടു ദിവസം മുന്‍പ് വീട്ടുജോലിക്കാരിയായ ഫിലിപ്പൈന്‍ സ്ത്രീയെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു.

തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികള്‍ ജീവനൊടുക്കിയതായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുതെര്‍ത് ആരോപിച്ചതിനു പിന്നാലെ, കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതു നിര്‍ത്തിവച്ചിരുന്നു. തൊഴിലുടമയുടെ പീഡനത്തെ തുടര്‍ന്ന് നാല് വനിതകള്‍ കുവൈത്തില്‍ ജീവനൊടുക്കി എന്നായിരുന്നു പ്രസിഡന്റ് ഡുതെര്‍ത് ആരോപിച്ചത്. ഇതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (3 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (3 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (3 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (4 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (4 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends