നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടത്തില് പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...

നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടത്തില് പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. സുഹൈലിനെതിരെ എക്സൈസും കേസെടുത്തു. പ്രതിയുടെ ലൈസന്സ് റദ്ദാക്കാൻ മോട്ടോര് വാഹന വകുപ്പും നടപടി ആരംഭിച്ചു. അതേസമയം, പ്രതിയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. മൂന്ന് പേര് ദാരുണമായി കൊല്ലപ്പെട്ട മിനി കൂപ്പര് അപകടത്തില് പണവും സ്വാധീനവുമുള്ള പ്രതി സുഹൈല് സജീവിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് തുടക്കം മുതല് നടക്കുന്നതെന്നാണ് പൊലീസിനെതിരെയുള്ള മരിച്ചവരുടെ കുടുംബാഗങ്ങളുടെ ആരോപണം.
കുടുബത്തിന് പിന്നാലെ സിപിഎമ്മും പൊലീസിനെതിരെ ആരോപണം കടുപ്പിച്ചു. കേസ് അട്ടിമറിക്കാന് ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആരോപിക്കുകയും ചെയ്തു. എന്നാല് ആരോപണങ്ങള് ആക്ഷേപങ്ങളെല്ലാം തള്ളുകയാണ് പൊലീസ്. പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് വ്യക്തമാക്കി പൊലീസ് .
എഫ്ഐആര് എന്നത് പ്രാഥമിക രേഖമാത്രമാണ്. തുടര് അന്വേഷണത്തിലാണ് സുഹൈല് സജീവിന്റെ പേര് പ്രതി സ്ഥാനത്ത് ചേര്ത്തതെന്നും മദ്യപിച്ചെന്ന് വൈദ്യപരിശോധനയില് തെളിഞ്ഞതിനുശേഷം നടപടിയുണ്ടായിയെന്നും പൊലീസ് .
https://www.facebook.com/Malayalivartha


























