ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 പേർ മരിച്ചു. ബോട്ടിൽ 30 ഓളം പേരാണ് ഉണ്ടായിരുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണെന്നാണ് സൂചനകളുള്ളത്. രാത്രി എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. നദിക്കപ്പുറത്തുള്ള രാംപൂർ ശ്യാംചന്ദ് ഗ്രാമത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനായി പോയവരാണ് അപകടത്തിൽപ്പെട്ടത്. വൈശാലി ജില്ലയിലെ രാഘോപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അമിത ഭാരത്തെത്തുടർന്ന് നിയന്ത്രണം വിട്ട് ബോട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അപകടത്തിൽപ്പെട്ട ആറുപേരെ രക്ഷപ്പെടുത്തിയതായി വൈശാലി ജില്ലാ കലക്ടർ വ്യക്തമാക്കി. എൻഡിആർഎഫ് സംഘത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
അപകടത്തിൽ ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും അനുശോചിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം സഹായധനം സംസ്ഥാനസർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























