രണ്ട് ഭാര്യമാരുള്ളവര്‍ക്ക് ലോട്ടറി അടിച്ചു ! അവിവാഹിതരുടെ എണ്ണം കുറക്കാന്‍ പുതിയ പദ്ധതിയുമായി യുഎഇ സര്‍ക്കാര്‍

അവിവാഹിതരുടെ എണ്ണം കുറക്കാന്‍ പുതിയ പദ്ധതിയുമായി യുഎഇ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് ഭാര്യമാരുള്ളവര്‍ക്ക് ഭവനം വയ്ക്കുന്നതിനായുള്ള ആനുകൂല്യം ലാഭ്യമാക്കുയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.
രാജ്യത്ത് അവിവാഹിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു വഴി കണ്ടെത്തിയത്. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയില്‍ യു.എ.ഇ. ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് മന്ത്രി അബ്ദുള്ള ബെല്‍ഹൈഫ് ആണ് വിവരം അറിയിച്ചിരിക്കുന്നത്. ആദ്യ ഭാര്യക്ക് കിട്ടുന്ന എല്ലാ സൗകര്യങ്ങളും രണ്ടാം ഭാര്യക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പല പുരുഷന്മാരും രണ്ടാമത് വിവാഹം കഴിക്കാത്തത്, ഉയര്‍ന്ന ജീവിത ചിലവുകള്‍ കാരണമാണ്. രണ്ടാം ഭാര്യയെ ആദ്യഭാര്യക്ക് നല്‍കുന്ന അതേ സൗകര്യത്തില്‍ നോക്കാനും കഴിയാറില്ല. ഈ പ്രശ്നങ്ങള്‍ കാരണമാണ് പുരുഷന്മാര്‍ രണ്ടാംവിവാഹത്തിന് തയ്യാറാകാത്തത്.
സര്‍ക്കാര്‍ ഇത്തരമൊരു ആനുകൂല്യം നല്‍കുന്നതിലൂടെ പുരുഷന്മാര്‍ രണ്ടാം വിവാഹത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ രാജ്യത്തെ അവിവാഹിതരുടെ എണ്ണവും കുറക്കാനാകും.
https://www.facebook.com/Malayalivartha


























