സല്‍ക്കാരം കൂടിപ്പോയി, വിവാഹദിനത്തില്‍ തന്നെ ഭര്‍ത്താവ് ഭാര്യയെ വെടിവച്ച് കൊന്നു

വിവാഹ ദിനത്തിലെ സല്‍ക്കാരത്തെ ചൊല്ലിയുള്ള തര്‍ക്കം, അമേരിക്കന്‍ ദമ്പതികളെ കൊണ്ടെത്തിച്ചത് ദുരന്തത്തില്‍. വിവാഹസത്കാരം അവസാനിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഭര്‍ത്താവ് ഭാര്യയെ വെടി വെച്ചു കൊല്ലുകയും സ്വയം വെടിവെച്ചു മരിക്കുകയും ചെയ്തു.അമേരിക്കയിലെ ഇന്‍ഡിയാനയിലാണ് സംഭവം നടന്നത്. ഡോ. ജോര്‍ജ് സ്‌കോട്ട് സാംസ്ണ്‍ എന്ന 54കാരന്റെയും ഭാര്യ കെല്ലി എക്കര്‍ എന്ന 50കാരിയുടെയും വിവാഹമാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. വിവാഹ ചടങ്ങുകളെ കുറിച്ചുള്ള തര്‍ക്കമാണ് കാരണം. സംഭവ സമയം ഇരുവരും മദ്യ ലഹരിയിലുമായിരുന്നു.
വിവാഹ സല്‍ക്കാരത്തിന്റെ ചെലവിനെ തമ്മില്‍ ചെറിയ തര്‍ക്കം വന്നു. അതിനിടയില്‍ തന്റെ കൈയിലെ ചില്ലിക്കാശു പോലും നീ തൊട്ടുപോകരുത് എന്ന ജോര്‍ജിന്റെ പരാമര്‍ശം കെല്ലിയെ പ്രകോപിതയാക്കി. ഇത് വഴക്ക് രൂക്ഷമാകുന്നതിന് ഇടയാക്കി.ജോര്‍ജ് ഡോക്ടറായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ നഴ്‌സാണ് കെല്ലി. ഇന്‍ഡിയാനയിലെ ടെറാഹൗത്ത് കൗണ്ടിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചു നടന്ന വിവാഹ സത്കാരം വെളുപ്പിനെ ഒന്നേകാലോടെയാണ് അവസാനിച്ചത്. അവിടെ ആരംഭിച്ച തര്‍ക്കം ജോര്‍ജിന്റെ വസതിയില്‍ ചെന്നിട്ടും തുടരുകയായിരുന്നു. വസതിയിലേയ്ക്കും ചില അതിഥികള്‍ എത്തിച്ചേര്‍ന്നിരുന്നു എങ്കിലും വഴക്കു രൂക്ഷമാകുന്നതു കണ്ട് ഇവര്‍ മടങ്ങിപ്പോയി.
അവസാന അതിഥിയും രംഗം വിട്ടു മൂന്നു മിനിറ്റിനുള്ളില്‍ വെടി പൊട്ടി എന്നാണ് പോലീസ് അറിയിച്ചത്. തന്നെ ഭര്‍ത്താവ് കൊല്ലാന്‍ പോകുന്നു എന്നു പോലീസിനെ വിളിച്ച് ഇവര്‍ അറിയിക്കുകയും ചെയ്തിരുന്നു. മുകളിലത്തെ നിലയില്‍ തലയ്ക്കും കഴുത്തിനും വെടിയേറ്റ നിലയിലാണ് കെല്ലിയുടെ മൃതദേഹവും തലയ്ക്കു വെടിയേറ്റ നിലയില്‍ താഴത്തെ നിലയില്‍ നിന്നും ജോര്‍ജിന്റെ ശരീരവും പോലീസ് കണ്ടെത്തി. 45 കാലിബര്‍ സെമി ഓട്ടോമാറ്റിക്ക് പിസ്റ്റള്‍ ഇയാളുടെ മൃതദേഹത്തിന്റെ അടുക്കല്‍ നിന്നു ലഭിച്ചതായും പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























