യെമനില്‍ ചാവേര്‍ ആക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു

യെമന്റെ തലസ്ഥാനമായ സനായില്‍ ഉണ്ടായ ചവേര്‍ ആക്രമണത്തില്‍ 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. താഹീര്‍ സ്‌ക്വയറിലാണ് സ്‌ഫോടനം നടന്നത്. ഷിയ ഹൗത്തി മുസ്ലിംങ്ങളുടെ ജാഥ നടക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം.
ഹൗത്തിയിലെ സുരക്ഷ കവാടത്തിനു സമീപം ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ചാവേര്‍ സ്‌ഫോടനം നടത്തുകയായിരുന്നു. ഹൗത്തിയിലെ ഷിയ വിഭാഗത്തോട് കടുത്ത വിരോധമുള്ള പ്രധാനമന്ത്രി അഹമ്മദ് അവാദ് ബിന്‍ മൂബാരക്കിനെരെയായിരുന്നു റാലി.
ജനങ്ങളുടെ ആഗ്രഹങ്ങളെ മാനിക്കാതെയാണ് നിയമനം എന്നാരോപിച്ചാണ് ഷിയാ മുസ്ലിംങ്ങള്‍ പ്രതിഷേധം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























