Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

സമാധാന നൊബേല്‍ ഇന്ത്യാക്കാരനായ കൈലാസ് സത്യാര്‍ഥിക്കും മലാലയ്ക്കും

10 OCTOBER 2014 03:00 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യക്കാരനായ ബാലാവകാശ പ്രവര്‍ത്തകന്‍ കൈലാസ് സത്യാര്‍ഥിക്കും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ പാക് ബാലിക മലാല യുസുഫ്‌സായിക്കും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കാണ് ഇത്തവണ സമാധാന നൊബേല്‍ ലഭിച്ചത് എന്നതാണ് ശ്രദ്ധേയം.
സമാധാനത്തിനുള്ള നൊബേല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് കൈലാഷ്. ഡല്‍ഹി സ്വദേശിയായ കൈലാഷ് ഇന്ത്യയിലെ കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ വ്യക്തിയാണ്. ബാലാവകാശ സംഘടനയായ ബച്ച്പന്‍ ബച്ചാവോ അന്ദോളന്‍ സ്ഥാപകനാണ് അദ്ദേഹം. എണ്‍പതിനായിരത്തോളം കുട്ടികളെ ബാലവേലയില്‍ നിന്നു രക്ഷിച്ച അദ്ദേഹം കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസം എന്നിവയ്ക്കു വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്നു. തനിക്കു ലഭിച്ച പുരസ്‌കാരം ബാലാവകാശ പ്രവര്‍ത്തകരുടെ വിജയമാണെന്ന് കൈലാഷ് പ്രതികരിച്ചു.
പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ 16-കാരിയായ മലാല യുസുഫ്‌സായി പിന്നീട് ലോകമെമ്പാടുമുള്ള കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള അംബാസഡറായി മാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സമാധാന നൊബേല്‍ സാധ്യതാ പട്ടികയിലും മലാലയുടെ പേര് ഉള്‍പ്പെട്ടിരുന്നു.
ഇവര്‍ക്കൊപ്പം ഫാന്‍സിസ് മാര്‍പാപ്പ, യുഎസ് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ എന്നിവരായിരുന്നു പുരസ്‌കാരത്തിനുള്ള സാധ്യതാപട്ടികയില്‍ മുന്നിലുണ്ടായിരുന്നത്. അതേസമയം, കൈലാഷ് സത്യാര്‍ഥിക്കു ലഭിച്ച പുരസ്‌കാരം അപ്രതീക്ഷിതമായിരുന്നു. 278 പേരുടെ ഭീമന്‍ സാധ്യതാപട്ടികയാണ് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിക്കു മുമ്പാകെ ലഭിച്ചത്. ഇവയില്‍ 47 എണ്ണം സംഘടനകളായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (10 minutes ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (19 minutes ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (23 minutes ago)

തിരുവോണം നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍  (43 minutes ago)

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (1 hour ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (1 hour ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (2 hours ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (3 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (3 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (4 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (4 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

Malayali Vartha Recommends