ആശങ്ക ഒഴിയുന്നില്ല, യൂറോപ്പിലും എബോള പടരുന്നു

ആഫ്രിക്കന്‍ രാജ്യങ്ങളെ കീഴടക്കിയ എബോള വൈറസ് യൂറോപ്പിലേക്കും കടന്നു. ആഫ്രിക്കന്‍ സഞ്ചാരത്തിനു പോയി മടങ്ങിയവരിലാണ് ആദ്യം എബോള കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ രോഗം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടനും സ്‌പെയിനിനും പിന്നാലെ മധ്യയൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കില്‍ ആദ്യരോഗബാധിതനെ കണ്ടെത്തി. 22 ദിവസം മുമ്പ് ലൈബീരിയയില്‍ നിന്ന് മടങ്ങിയെത്തിയ 56കാരനാണ് രോഗലക്ഷണങ്ങള്‍ കാട്ടിയത്. ഇയാളെ പ്രാഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു യൂറോപ്യന്‍ രാജ്യമായ മാസിഡോണിയയില്‍ രോഗബാധിതനായ ഒരു ബ്രീട്ടീഷ് പൗരന്‍ മരിച്ചു. അതേസമയം ഓസ്‌ട്രേലിയയില്‍ രോഗം പിടിപെട്ടെന്ന് കരുതി ആശപത്രിയില്‍ പ്രവേശിപ്പിച്ച നഴ്‌സിന് എബോള അല്ലെന്ന് സ്ഥിരീകരിച്ചു.
ബ്രിട്ടനില്‍ എത്തുന്ന വിദേശസഞ്ചാരികളെ എയര്‍പോര്‍ട്ടില്‍ തന്നെ കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അര്‍ജന്റീനയില്‍ മന്ത്രിസഭ അടിയന്തരയോഗം ചേര്‍ന്ന് എബോള ചെറുക്കാനുള്ള നടപടികള്‍ കൈക്കൊണ്ടു.
അമേരിക്കയില്‍ എബോള വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യരോഗി ഡാലസിലെ ആസ്പത്രിയില്‍ കഴിഞ്ഞദിവസമാണ് മരിച്ചത്. ലൈബീരിയ പൗരന്‍ തോമസ് എറിക് ഡങ്കന്‍ (42) ആണ് മരിച്ചത്. ഡങ്കനുമായി അടുത്ത് ഇടപഴകിയ 50 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ പത്തുപേര്‍ക്ക് വൈറസ് ബാധയ്ക്കുള്ള സാധ്യത ഏറെയാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍, രോഗലക്ഷണങ്ങളൊന്നും ഇവരില്‍ കണ്ടെത്തിയിട്ടില്ല.
എബോള ബാധയെത്തുടര്‍ന്ന് ലോകത്ത് ഇതുവരെ 3,431 പേര്‍ മരിച്ചുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ലിബിയ, സിയേറ ലിയോണ്‍, ഗിനിയ തുടങ്ങിയ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍പേര്‍ മരിച്ചത്. 7,470 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























