ട്വിറ്റര്‍ ജീവനക്കാരെ വധിക്കുമെന്ന് ഐഎസിന്റെ ഭീഷണി

ഐ.എസ് തീവ്രവാദികള്‍ ട്വിറ്റര്‍ ജീവനക്കാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ട്വിറ്റര്‍ സി.ഇ.ഒ ഡിക് കോസ്‌റ്റോളോ. ഐ.എസിന്റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തതിനാണ് ഇവര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന വാനിറ്റി ഫെയര്‍ ന്യൂ എസ്റ്റാബ്ലിഷ്‌മെന്റ് സബ്മിറ്റില്‍ സംസാരിക്കവെയാണ് ഇക്കാര്യം ഡിക് പറഞ്ഞത്.
ഐ.എസ് അംഗങ്ങളുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തതോടെ തനിക്കും തന്റെ സഹപ്രവര്‍ത്തകര്‍ക്കും വധഭീഷണി വന്നുകൊണ്ടിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു ഐ.എസ് തീവ്രവാദികള്‍ അവരുടെ സന്ദേശങ്ങള്‍ കൈമാറിയിരുന്നത്.
ഏതെങ്കിലും സംഘടനയുടെ പ്രചാരത്തിന് വേണ്ടി ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ കമ്പനി ഡിലീറ്റ് ചെയ്യാറുണ്ട്. ഐ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ കമ്പനിയുടെ നിയമാവലികള്‍ക്ക് വിരുദ്ധമായതിനാലാണ് അവരുടെ അക്കൗണ്ടുകള്‍ ഒഴിവാക്കിയതെന്നും ട്വിറ്റര്‍ അറിയിച്ചു.
നിലവില്‍ സിറിയയിലും ഇറാഖിലും സജീവ സാന്നിധ്യമുറപ്പിച്ച ഐഎസ് തീരവവാദികള്‍ അമേരിക്ക ഉള്‍പ്പെടെ മറ്റു രാജ്യങ്ങളിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























