Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഹിമാലയ മലനിരകളില്‍ കനത്ത ഹിമപാതം : 37 മരണം

16 OCTOBER 2014 05:53 PM IST
മലയാളി വാര്‍ത്ത.

മധ്യ നേപ്പാളിലെ ഹിമാലയ മലനിരകളില്‍ കനത്ത ഹിമപാതം. ഇതേത്തുടര്‍ന്ന് 26 പര്‍വതാരോഹകരും പതിനൊന്നു ഗ്രാമീണരും മരിച്ചു. മരിച്ച പര്‍വതാരോഹകരില്‍ ഒരാള്‍ ഇന്ത്യാക്കാരനാണെന്നു സ്ഥിരീകരിച്ചു.
നിരവധിപേര്‍ മഞ്ഞുമൂടിയ മലനിരകളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ബുധനാഴ്ച വൈകുന്നേരമായിരുന്നു അപകടം. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മരിച്ചവരില്‍ സ്ലോവാക്യ, കാനഡ, പോളണ്ട്, ഫ്രാന്‍സ്, ഇസ്രായേല്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പര്‍വതാരോഹകരായിരുന്നു. ട്രെക്കിംഗിനുശേഷം പര്‍വതാരോഹകര്‍ മലയിറങ്ങി വരുമ്പോഴായിരുന്നു അപകടം. കനത്ത മഴയെത്തുടര്‍ന്ന് ബുധി ഗാന്‍ഡകി നദിയില്‍ കാല്‍ വഴുതിവീണാണ് ഒരു ഫ്രഞ്ച് പൗരന്‍ മരിച്ചത്. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള മുസ്താംഗിലുണ്ടായ കനത്ത ഹിമപാതത്തില്‍ എട്ടു നേപ്പാള്‍ സ്വദേശികള്‍ മരിച്ചു. തൊട്ടടുത്ത മനാംഗ് ജില്ലയിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയിലാണ് നാലു കാനഡക്കാരും ഒരു ഇന്ത്യാക്കാരനും മരിച്ചത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതങ്ങളില്‍ പത്താം സ്ഥാനത്തുള്ള അന്നപൂര്‍ണ പര്‍വതത്തിനടുത്തുള്ള പ്രസിദ്ധമായ പര്‍വതാരോഹക പാതയായ തൊറാങ് ലാ മേഖലയില്‍ കനത്ത ഹിമപാതത്തെത്തുടര്‍ന്ന് രണ്ടു പോളണ്ടുകാരും രണ്ടു ഇസ്രയേലി പൗരന്‍മാരും എട്ടു നേപ്പാള്‍ സ്വദേശികളും മരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ സൈന്യവും രക്ഷാപ്രവര്‍ത്തകരും കണ്ടെടുക്കുകയാണ്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വിദേശിയരായ നിരവധി പര്‍വതാരോഹകരെ കാണാതായിട്ടുണ്ട്.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും മോശം കാലാവസ്ഥയായതിനാല്‍ കാണാതായവരുമായി ബന്ധപ്പെടാനാകുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ വീശിയടിച്ച ഹുദ്ഹുദ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് നേപ്പാളില്‍ രണ്ടു ദിവസമായി കനത്ത മഴയായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഹിമപാതവും ശക്തമായിരുന്നു. ബുധനാഴ്ച ആഞ്ഞടിച്ച മഞ്ഞ് കാറ്റിനെ തുടര്‍ന്ന് കാണാതായ 85 പേരെക്കുറിച്ചും ഇതു വരെ വിവരമൊന്നും ലഭ്യമായിട്ടില്ല.
ട്രക്കിംഗിനും പര്‍വതാരോഹണത്തിനും നേപ്പാളില്‍ ഈ വര്‍ഷം അനുകൂല കാലാവസ്ഥയായിരുന്നു. വഴികാട്ടികളായി പ്രവര്‍ത്തിച്ചിരുന്ന 16 ഷേര്‍പകള്‍ കഴിഞ്ഞ ഏപ്രിലില്‍ കനത്ത ഹിമപാതത്തെത്തുടര്‍ന്ന് മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതത്തിലേക്കുള്ള സന്ദര്‍ശനത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ടൂറിസ്റ്റ് സീസണായ ഒക്‌ടോബറില്‍ ആയിരക്കണക്കിനു വിദേശ ടൂറിസ്റ്റുകളാണ് മഞ്ഞു മൂടിക്കിടക്കുന്ന പര്‍വതങ്ങള്‍ കയറാന്‍ എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (17 minutes ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (26 minutes ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (1 hour ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (2 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (2 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (3 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (3 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (4 hours ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (4 hours ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (4 hours ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

Malayali Vartha Recommends