Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഡേറ്റിംഗ് ചെയ്യുന്നവര്‍ സൂക്ഷിക്കുക… ഡേറ്റിംഗ് സൈറ്റിലൂടെ തട്ടിപ്പ് നടത്തിയ 4 പേര്‍ ജയിലിലായി

18 OCTOBER 2014 05:12 PM IST
മലയാളി വാര്‍ത്ത.

പരിഷ്‌കൃത സമൂഹത്തിന്റെ ഇടയില്‍ ഇന്ന് ഏറെ കേള്‍ക്കുന്ന ഒരു പേരാണ് ഡേറ്റിംഗ്. ഇന്റര്‍നെറ്റിന്റെ അപാര സാധ്യതകള്‍ മുതലെടുത്ത് ജീവിത പങ്കാളികളെ സ്വയം കണ്ടെത്താന്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഡേറ്റിംഗ് സൈറ്റുകള്‍ ഉടലെടുത്തത്. ഇന്റര്‍നെറ്റില്‍ തന്നെ നിരവധി ഡേറ്റിംഗ് സൈറ്റുകള്‍ ഉണ്ട്. 
ഒരാള്‍ പ്രസ്തുത സൈറ്റില്‍ കയറി അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതോടെ അവര്‍ക്ക് ഇഷ്ടമുള്ള വയസിലും തരത്തിലുമുള്ള സ്ത്രീകള്‍ അല്ലെങ്കില്‍ പുരുഷന്‍മാര്‍ വരവായി. അങ്ങനെയുള്ള പ്രൊഫൈലില്‍ നിന്നും ഇഷ്ടമുള്ള ആളെ കണ്ടു പിടിക്കുക. അയാള്‍ക്കും താത്പര്യമുണ്ടെങ്കില്‍ ഇരുവര്‍ക്കും പരസ്പരം ചാറ്റ് ചെയ്യാനും ഫോണ്‍ ചെയ്യാനുമുള്ള സൗകര്യം ലഭിക്കും. അതോടെ ആ ബന്ധം വളരുന്നു. തുടര്‍ന്ന് അവര്‍ക്ക് എവിടെ വേണമോ ഒന്നിച്ചു പോകാനോ മറ്റ് ബന്ധങ്ങളിലേര്‍പ്പെടാനോ തടസമില്ല. ചിലര്‍ ആ ഒറ്റ കൂടിക്കാഴ്ച്ചയിലൂടെ തന്നെ വിടപറയും. ചിലരാകട്ടെ ആ ബന്ധം വളര്‍ത്തി വിവാഹത്തിലെത്തിക്കുന്നു.
ഗുണ ദോഷങ്ങളാല്‍ സമ്പന്നമായ ഡേറ്റിംഗ് സൈറ്റുകള്‍ ഇന്ത്യയിലേക്കും കത്തിക്കയറുകയാണ്. ആ നിലയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കളി കാര്യമാകും. അത്തരമൊരു തട്ടിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ഡേറ്റിംഗ് സൈറ്റില്‍ ആകര്‍ഷകത്വമുളള ഫോട്ടോ കൊടുത്ത് ഫെയ്ക്ക് പ്രൊഫല്‍ ഉണ്ടാക്കി സ്ത്രീകളെ വശത്താക്കി കാശ് തട്ടിക്കുന്ന പതിവുമായി നടന്ന നാലു കുറ്റവാളികള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചു. സൈറ്റിലെ \'ജെയിംസ് റിച്ചാര്‍ഡിന്റെ\' ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ഡെബോറ ഡേറ്റിംഗിന് ഒരുങ്ങിയത്. സൗഹൃദം അല്പം വളര്‍ന്നപ്പോള്‍ ഇന്ത്യയിലുളള 100 മില്യണ്‍ പൗണ്ടിന്റെ പൈതൃകസ്വത്ത് വിടുവിച്ചെടുക്കാന്‍ പണത്തിന് ആവശ്യമുണ്ടെന്ന് അിറയിച്ചത്രേ. 
സൂത്ര ശാലിയായ ജയിംസ് ഒരിക്കലും നേരിട്ട് പണം ചോദിച്ചിരുന്നില്ല. സ്വന്തം വിവരങ്ങളെല്ലാം തുറന്ന് പറയുന്ന രീതിയില്‍ കാര്യങ്ങള്‍ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. ഡേറ്റിംഗിലൂടെ ബന്ധം സ്ഥാപിച്ച് മുന്നോട്ട് പോകാനാഗ്രഹിച്ചു വരുന്ന സ്ത്രീകള്‍ മനസ്സറിഞ്ഞ് സഹായിക്കാനൊരുങ്ങുകയാണ് പതിവ്. ഇതുപ്രകാരം തട്ടിപ്പിനിരയായ നിരവധി സ്ത്രീകളെ കോടതിയില്‍ സാക്ഷികളായി കൊണ്ടുവന്നിരുന്നു.
ഡേറ്റിംഗിനെ അതിന്റെ എല്ലാ മാന്യതയോട് കൂടിയും അംഗീകരിച്ച് ഉത്തരവാദിത്തത്തോടെ നടത്തപ്പെടുന്ന ഒരു സൈറ്റാണ് മാച്ച ഡോട്ട് കോം. എങ്കിലും ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകളുടെ മനോവികാരം ചൂഷണം ചെയ്ത് അവരെ സാമ്പത്തികമായും വൈകാരികമായും ഉപയോഗിച്ചിട്ട് വലിച്ചെറിയാന്‍ മടിയില്ലാത്ത ആളുകളും സൈറ്റില്‍ കടന്നുവരുന്നുണ്ടെന്നുളളത് നിര്‍ഭാഗ്യകരമാണെന്ന് മാച്ച ഡോട്ട് കോമിന്റെ ഒരു വക്താവ് പറഞ്ഞു. സൈറ്റില്‍ അംഗത്വമുളളവരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് തങ്ങള്‍ കൊടുക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഡേറ്റിംഗ് അസോസിയേഷന്‍ എടുക്കുന്ന നിലപാടിന് എല്ലാ സഹകരണങ്ങളും നല്‍കുമെന്നും വക്താവ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (15 minutes ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (24 minutes ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (1 hour ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (2 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (2 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (3 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (3 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (4 hours ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (4 hours ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (4 hours ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

Malayali Vartha Recommends