കാമുകിയെ വെടിവെച്ച് കൊന്ന കേസില്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിന് 5 വര്‍ഷം തടവ്

പ്രണയ ദിനത്തില്‍ കാമുകിയെ വെടിവെച്ച് കൊന്ന കേസില്‍ ദക്ഷിണാഫ്രിക്കയുടെ ബ്ലേഡ് റണ്ണര്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിന് കോടതി 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇതോടൊപ്പം തോക്ക് ഉപയോഗിച്ചതിന് 3 വര്‍ഷത്തെ ശിക്ഷ വിധിച്ചെങ്കിലും അത് താല്‍ക്കാലികമായി സ്റ്റേ ചെയ്‌തു.
2013ലെ പ്രണയ ദിനത്തിലാണ് പിസ്‌റ്റോറിയസിന്റെ വെടിയേറ്റ് കാമുകിയും മോഡലുമായ റീവാ സ്റ്റീന്‍കാമ്പ് മരിച്ചത്.
പിസ്‌റ്റോറിയസിന്റെ പ്രവൃത്തി ന്യായീകരിക്കാനാവില്ലെന്ന് പറഞ്ഞ ജഡ്ജി, അനധികൃതമായി പിസ്റ്റോറിയസിന് ആയുധം കൈവശം വച്ചു, പൊതുസ്ഥലത്ത് വെടി ഉതിര്‍ത്തു തുടങ്ങി മറ്റ് ഗുരുതര കുറ്റങ്ങളും ചുമത്തി. കാമുകിക്ക് നേരെ നിറയൊഴിച്ചതായി സമ്മതിച്ചെങ്കിലും അത് മോഷണത്തിനായി അതിക്രമിച്ചുകയറിയ ആളാണെന്ന് തെറ്റിദ്ധരിച്ചാണെന്നായിരുന്നു പിസ്‌റ്റോറിയസ്സിന്റെ നിലപാട്. കേസില്‍ 37 ലധികം സാക്ഷികളെ ആറു മാസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് പിസ്‌റ്റോറിയസ് കുറ്റക്കാരനെന്ന് കോടതി കണ്ടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























