ഓരോ അഞ്ച് മിനിട്ടിലും ഒരുകുഞ്ഞ് കൊല്ലപ്പെടുന്നതായി യുനിസെഫ് റിപ്പോര്‍ട്ട്

ഓരോ അഞ്ച് മിനിട്ടിലും ഒരുകുഞ്ഞ് കൊല്ലപ്പെടുന്നതായി ഐക്യരാഷ്ട്രസഭയുടെ കുട്ടികള്‍ക്കായുള്ള ഏജന്‍സിയായ യൂനിസെഫ്. യുദ്ധങ്ങളിലല്ല അക്രമങ്ങളില്‍ നിന്നുമാണ് കൂടുതലും കുട്ടികള്‍മരിക്കുന്നതെന്നും യുനിസെഫ് റിപ്പോര്‍ട്ട് പറയുന്നു. യുകെയിലെ യൂനിസെഫിന്റെ ശാഖയാണ് ഈ ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ലോകത്തെല്ലായിടത്തും ദൈനംദിന ജീവിതത്തില്‍ കുട്ടികള്‍ അക്രമങ്ങള്‍ക്ക് വിധേയരാകുന്നെന്ന് യൂനിസെഫ് ശിശുസംരക്ഷണ വിഭാഗം മേധാവി സൂസന്‍ ബിസെല്‍ പറഞ്ഞു.
കെനിയയില്‍ മൂന്നു പെണ്‍കുട്ടികളിലൊരാളും ആറ് ആണ്‍കുട്ടികളിലൊരാളും ലൈംഗിക അതിക്രമത്തിനിരയാകുന്നു. ലൈംഗികപീഡനങ്ങളില്‍ ഒരു ശതമാനം മാത്രമാണ് പൊലീസ് രേഖകളിലത്തെുന്നത്. അക്രമം കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യം തകരാറിലാക്കുന്നു. നീതി ലഭിക്കില്ലെന്ന് ബോധ്യമുള്ളതിനാല്‍ ഭൂരിഭാഗം ആളുകളും അധികൃതരെ സമീപിക്കാറുമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എല്ലാത്തരത്തിലുള്ള ശിശുമരണങ്ങളെക്കുറിച്ചും നാം കരുതിയിരിക്കണം. ബ്രസീലില്‍ രോഗങ്ങള്‍ ബാധിച്ച് കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ 2000ത്തിനുശേഷം കുറവുണ്ടായപ്പോള്‍ അക്രമങ്ങളില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം 15,000 കടക്കുകയാണുണ്ടായത്.
കുട്ടികള്‍ക്ക് സമാധാനപരമായ രീതിയില്‍ ജീവിക്കാനുള്ള അവസരം ഒരുക്കണം. ലോകം മുഴുവനും അതിന് വേണ്ട സഹായം ചെയ്യണം. ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങള്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് പോലും കുട്ടികള്‍ക്ക് പൂര്‍ണമായ സംരക്ഷണം നല്‍കാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























