ലോകത്തിലെ ഏറ്റവും താഴ്ന്ന താപനിലയുമായി ഇറ്റലിയിലെ ലാബ്

പ്രപഞ്ചത്തില്‍ ഇന്നുവരെ കൈവരിച്ചിട്ടുളളതില്‍ ഏറ്റവും കുറഞ്ഞ താപനിലയുടെ റിക്കോര്‍ഡ് ഇറ്റലിയിലെ \'ക്രയോജനിക് അണ്ടര്‍ഗ്രൗണ്ട് ഒബ്‌സര്‍വേറ്ററി ഫൊര്‍ റെയര്‍ ഇവന്റ്‌സ്\' (CUORE)ലെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ നേടിയെടുത്തു. ഒരു ക്യുബിക് മീറ്റര്‍ വ്യാപ്തമുളള ഒരു ചെമ്പുപാത്രത്തെ - 273.144 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
തിയറിറ്റിക്കല്‍ ഫിസിക്‌സ് പ്രകാരം \'അബ്‌സൊല്യൂട്ട് സീറോ\' യാണ് ഏറ്റവും താഴ്ന്ന താപനില. അതാകട്ടെ 273.15 ഡിഗ്രി സെല്‍ഷ്യസാണ്. ഇതുവരെ ഭൂമിയില്‍ നടന്ന ഒരു പരീക്ഷണത്തിലും ഇതേ വ്യാപ്തമുളള ഒരു വസ്തുവിനെ ഇത്ര കുറഞ്ഞ ഊഷ്മാവിലേക്ക് തണുപ്പിച്ചിട്ടില്ല. പ്രകൃതിയില്‍ സ്വാഭാവികമായി ഇത്തരമൊരു താപനില ഉണ്ടാകാനിടയില്ല. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഐറിഷ് എഞ്ചിനിയറായ വില്ല്യം തോംപ്‌സണ്‍ കെല്‍വിനാണ് അബ്‌സൊല്യൂട്ട് സീറോയുടെ മൂല്യം 273.15 ആണെന്ന് കണ്ടുപിടച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























