അഫ്ഗാനിസ്ഥാനിൽ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു മരണം

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ മസാര്‍ ഐ ഷെരീഫ് നഗരത്തിനു സമീപം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സൈനികരുൾപ്പടെ മൂന്നു പേര്‍ മരിച്ചു. രണ്ട് അഫ്ഗാന്‍ സൈനികരും വിദേശ പൈലറ്റുമാണ് മരിച്ചത്.
അപകടത്തില്‍ മറ്റൊരു വിദേശ പൈലറ്റുള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈനിക വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എംഐ 14 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























