ഏഷ്യന്‍ ഗെയിംസ് കായിക മാമാങ്കത്തിന് തിരശ്ശീല വീണു: ഇനി പുതു ചരിത്രം രചിക്കാന്‍ ഗ്വാങ്ചൗവില്‍

കൊടിയിറക്കം ഗംഭീരം. ഇന്ത്യയ്ക്കായ് ചരിത്രം വഴിമാറിയ 18ാമത് ഏഷ്യന്‍ ഗെയിംസ് മാമാങ്കത്തിന് തിരശ്ശീല വീണു. ഇന്തോനേഷ്യയുടെ ജക്കാര്‍ത്തന്‍ മണ്ണില്‍ വര്‍ണാഭമായ ചടങ്ങുകളോടെയാണ് 15 ദിവസം നീണ്ടു നിന്ന ഏഷ്യയുടെ കായികോത്സവം പുതിയ ഉയരവും, ദൂരവും, വേഗവും കുറിച്ച് ട്രാക്കില്‍ നിന്നും ഫീല്‍ഡില്‍ നിന്നും വിടവാങ്ങിയത്. 2018 ഏഷ്യന്‍ ഗെയിംസിന്റെ സ്വര്‍ണ്ണവേട്ടയ്ക്ക് നാന്ദി കുറിച്ചത് അമിത് ബോക്‌സിങ് റിങ്ങില്‍ നിന്ന് ഇടിച്ചിട്ട സുവര്‍ണ്ണത്തിളക്കത്തോടെയാണ്. റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ മെഡല്‍വേട്ട അവസാനിച്ചത് ഹോക്കിയില്‍ പാക്കിസ്താനെ തകര്‍ത്ത് പുരുഷ ടീം വെങ്കലം നേടിയതോടെയാണ്. 15 സ്വര്‍ണ്ണവും, 24 വെള്ളിയും, 30 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യ ജക്കാര്‍ത്തയില്‍ ഉയര്‍ത്തിയത് '69' എന്ന റെക്കോര്‍ഡ് മാന്ത്രിക സംഘ്യയാണ്. ഗെയിംസിന്റെ 14ാം ദിനത്തില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ അവസാനിച്ചിരുന്നു. പുരുഷന്മാരുടെ ട്രയാത്തലോണ്‍ ആയിരുന്നു ഗെയിംസിന്റെ അവസാനത്തെ ഇനം.
ഏഷ്യന്‍ ഗെയിംസിന്റെ സമാപനച്ചടങ്ങില്‍ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയ്ക്കായി വെള്ളി നേടിയ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി റാംപാല്‍ പതാകയേന്തി. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദിഡോ ഉള്‍പ്പെടെയുള്ളവര്‍ ചടങ.ങില്‍ പങ്കെടുത്തു. കൊറിയന്‍ മ്യൂസിക് ബാന്‍ഡ് ഐക്കോണിന്റെ പരിപാടി സമാപനച്ചടങ്ങിലെ മുഖ്യ ആകര്‍ഷണമായി. ചടങ്ങില്‍ 2022 ലെ ഏഷ്യന്‍ ഗെയിംസിന്റെ ആതിഥേയരായ ചൈനയ്ക്ക് ദീപശിഖ കൈമാറി. ചൈനീസ് നഗരമായ ഗ്വാങ്ചൗവിലാണ് അടുത്ത ഏഷ്യന്‍ കായിക മാമാങ്കം. 1990 ല്‍ ബെയ്ജിങ്ങും 2010 ല്‍ ഗ്വാങ്ചൗവും ഏഷ്യന്‍ ഗെയിംസിന് വേദിയായിട്ടുണ്ട്. ഇതോടെ മൂന്നാം തവണയാണ് ചൈന ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്.
https://www.facebook.com/Malayalivartha



























