ബ്രസീലിലെ 200 വര്‍ഷം പഴക്കമുള്ള മ്യൂസിയത്തില്‍ വന്‍ അഗ്നിബാധ, വിലമതിക്കാനാവാത്ത ആയിരക്കണക്കിന് പുരാവസ്തു ശേഖരം നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് പ്രാഥമികനിഗമനം, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

ബ്രസീലിലെ 200 വര്‍ഷം പഴക്കമുള്ള മ്യൂസിയത്തില്‍ വന്‍ അഗ്‌നിബാധയുണ്ടായി. ഒന്നിലേറെ അഗ്‌നിശമനാസേനാ യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഇപ്പോഴും തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് വിവരം. എന്താണ് തീപിടിത്തത്തിനുള്ള കാരണമെന്നോ സംഭവത്തില്‍ ആര്‍ക്കെങ്കിലും പൊള്ളലേറ്റിട്ടുണ്ടോ എന്നും വ്യക്തമായിട്ടില്ല. ഇവിടെ ഉണ്ടായിരുന്ന നാല് സെക്യൂരിറ്റിമാരെ തീ പടര്‍ന്നതിനു പിന്നാലെ അഗ്‌നിശമനസേന പുറത്തെത്തിച്ചു. ഇവര്‍ക്ക് കാര്യമായ പരിക്കുകള്‍ ഇല്ലെന്നാണ് വിവരം. സംഭവത്തില്‍ വിലമതിക്കാനാവാത്ത ആയിരകണക്കിന് പുരാവസ്തു ശേഖരം നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.
ബ്രസീലിയന്‍ ഗ്ലോബോ വെബ്‌സൈറ്റാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ബ്രസീലിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നിനുണ്ടായ അഗ്‌നിബാധ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ നാശനഷ്ടമാണെന്ന് പ്രസിഡന്റ് മൈക്കല്‍ റ്റെമര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha



























