Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

സഭയുടെ വിശ്വാസത്തെ തിരുത്തി ഫ്രാന്‍സിസ് പാപ്പയുടെ നിലപാട് : മഹാവിസ്‌ഫോടന സിദ്ധാന്തം ശരിയാണ്

29 OCTOBER 2014 11:01 AM IST
മലയാളി വാര്‍ത്ത.

പ്രപഞ്ചോല്‍പ്പത്തിയെ കുറിച്ചുള്ള മഹാവിസ്‌ഫോടന സിദ്ധാന്തവും പരിണാമവും സത്യമാണെന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിലപാട് ചര്‍ച്ചയാകുന്നു. കത്തോലിക്ക സഭയിലെ പരമ്പരാഗത വിശ്വാസങ്ങളെ തള്ളുന്നതാണ് മാര്‍പ്പാപ്പയുടെ നിലപാട്. സഭയില്‍ പുതിയ വിവാദത്തിന് ഇത് വഴിതെളിച്ചേക്കും.
പ്രപഞ്ചോല്‍പ്പത്തിയേയും ജീവോല്‍പ്പത്തിയേയും കുറിച്ച് കാലാകാലങ്ങളായുള്ള കത്തോലിക്ക സഭയുടെ വിശ്വാസങ്ങളെ തിരുത്തിക്കുറിക്കുന്നതാണ് മാര്‍പ്പാപ്പയുടെ നിലപാട്. ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തിലെ വ്യാഖ്യാനങ്ങളെ മാര്‍പാപ്പ തള്ളിക്കളയുന്നു. പ്രപഞ്ചത്തിന്റെ തുടക്കത്തെ കുറിച്ചുള്ള ആധുനിക ശാസ്ത്ര സിദ്ധാന്തമായ മഹാവിസ്‌ഫോടനവും ജീവോല്‍പത്തി വിശദീകരിക്കുന്ന പരിണാമ വാദവും ശരിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വെങ്കലപ്രതിമ വത്തിക്കാനില്‍ അനാച്ഛാദനംചെയ്ത് സംസാരിക്കവെയാണ് മഹാസ്‌ഫോടന സിദ്ധാന്തം വിശ്വാസത്തിന് എതിരല്ലെന്ന് മാര്‍പാപ്പ പറഞ്ഞത്. ഈ സിദ്ധാന്തം പ്രപഞ്ചോത്പത്തിയെക്കുറിച്ച് വിശദീകരിക്കുന്ന മാതൃക മാത്രമാണ്. ഏകസ്രഷ്ടാവ് എന്ന സങ്കല്‍പത്തെ മഹാവിസ്‌ഫോടന സിദ്ധാന്തം തള്ളുന്നില്ല. അതുകൊണ്ടുതന്നെ സഭയുടെ നിലപാടും ഈ സിദ്ധാന്തവും തമ്മില്‍ വൈരുധ്യമില്ല.
1951ല്‍ പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയും 1996ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും മഹാവിസ്‌ഫോടന സിദ്ധാന്തത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. ഈ സിദ്ധാന്തം ഫലപ്രദമായി തെളിയിക്കപ്പെട്ട വസ്തുതയാണെന്നും ഇവര്‍ അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍, ഈയടുത്ത് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും അദ്ദേഹത്തോട് അടുപ്പമുള്ളവരും ഈ നിലപാടുകളോട് വിയോജിക്കുകയായിരുന്നു.
ദൈവം മാന്ത്രികനാണെന്നും മാന്ത്രിക വടികൊണ്ട് ജീവജാലങ്ങളെ സൃഷ്ടിച്ചെന്നതരത്തിലുമുള്ള ഉത്പത്തിയുടെ പുസ്തകത്തിലെ വ്യാഖ്യാനം ശരിയല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. പ്രപഞ്ചം ഈ രീതിയിലായത് ആറോ ഏഴോ ദിവസം കൊണ്ടല്ല. കോടാനുകോടി വര്‍ഷത്തെ പരിണാമപ്രക്രിയയിലൂടെയാണ്. ജീവജാലങ്ങളെ ദൈവമാണ് സൃഷ്ടിച്ചതെങ്കിലും അവ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം വളരുകയായിരുന്നെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (30 minutes ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (44 minutes ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (1 hour ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (1 hour ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (1 hour ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (1 hour ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (2 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (2 hours ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (2 hours ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (2 hours ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (2 hours ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (2 hours ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (2 hours ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (2 hours ago)

Malayali Vartha Recommends