പുഞ്ചിരി തൂകി അവള്‍ വന്നു .... കാന്‍സറില്‍ നിന്നും രക്ഷ നേടിയ മൂന്നു വയസ്സുകാരി ബാലിക, തനിക്ക് ശസ്ത്രക്രിയ നടത്താന്‍ മജജ നല്‍കിയ യുവതിയുടെ വിവാഹത്തില്‍ ഫ്‌ളവര്‍ ഗേള്‍ ആയി പങ്കെടുത്തപ്പോള്‍

അമേരിക്കയിലെ അലബാമ സംസ്ഥാനത്തായിരുന്നു സ്‌കൈ സാവറിന്‍ എന്ന ഈ പെണ്‍ കുഞ്ഞിന്റെ ജനനം. ജനിച്ചു വീണ കുഞ്ഞിന്റെ ചെറു പുഞ്ചിരിയില്‍ ആനന്ദം കണ്ടെത്തിയിരുന്ന മാതാപിതാക്കളുടെ സന്തോഷം തല്ലി തകര്‍ത്തു കൊണ്ട് കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ കുഞ്ഞിന് കാന്‍സര്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. അപൂര്‍വ്വമായ ഒരു തരം രക്താര്‍ബുദമാണ് കുഞ്ഞിനെ പിടികൂടിയത്. വെറും പത്തു ശതമാനം മാത്രമായിരുന്നു സ്‌കൈ സാവറിന്‍ എന്ന കുഞ്ഞിന്റെ ജീവന് ഡോക്ടര്‍മാര്‍ നല്‍കിയ ഉറപ്പ്.
കുഞ്ഞിന് എല്ലിനുളളില്‍ മജജ മാറ്റി വയ്ക്കാനായി മജജ നല്‍കിയത് റയാല്‍സ് എന്ന ഇരുപത്തി മൂന്നുകാരിയായിരുന്നു. അങ്ങനെ ശസ്ത്രക്രിയ എല്ലാം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം റയാല്‍സ് തന്റെ വിവാഹത്തിന് സാവറിനെ ഫ്‌ളവര്‍ ഗേള്‍ ആയി നിര്‍ത്താനുളള ആഗ്രഹം സാവറിന്റെ അമ്മയെ അറിയിച്ചു. സാവറിന്റെ അമ്മ സന്തോഷത്തോടെ ഇതിന് സമ്മതം മൂളി. അങ്ങനെ മൂന്നു വയസ്സുകാരി സാവറിന്‍ റയാല്‍സിനെ കണ്ടുമുട്ടി. സാവറിനെ കണ്ട മാത്രയില്‍ റയാല്‍സ് കുഞ്ഞിനു മുന്‍പില്‍ മുട്ടു കുത്തി. തന്റെ മുന്‍പില്‍ മുട്ടു കുത്തി നിലക്കുന്ന റയാല്‍സാണ് തനിക്ക് ജീവിതത്തിലേയ്ക്ക് മടങ്ങി വരാന്‍ സഹായിച്ചത് എന്ന് മനസ്സിലാക്കാനുളള തിരിച്ചറിവ് ആ മൂന്നു വയസ്സുകാരിക്ക് ഇല്ലായിരുന്നെങ്കിലും സാവറിന്‍ റയാല്‍സിനെ കെട്ടി പിടിച്ച് സ്‌നേഹം പ്രകടിപ്പിച്ചു.
പിന്നീട് ദേവാലയത്തില്‍ വിവാഹ നേരം ഫ്‌ളവര്‍ ഗേളായി കുഞ്ഞ് സാവറിന്‍ നിന്ന കാഴ്ച അവിടെ വന്നിരുന്ന എല്ലാവരുടെയും കണ്ണു നനയിച്ചു. തന്റെ പേര് ആലേഖനം ചെയ്ത ഒരു വള സാവറിന്റെ കുഞ്ഞ് കൈകളില്‍ റയാല്‍സ് സമ്മാനമായി അണിയിച്ചു
https://www.facebook.com/Malayalivartha



























