ജപ്പാനില്‍ താണ്ഡവമാടി ജെബി കൊടുങ്കാറ്റ് ; ജെബിയേക്കുറിച്ച് മുന്‍കൂട്ടി അറിയാൻ കഴിഞ്ഞത് കാരണം 10 ലക്ഷത്തോളം പേരെ നേരത്തെ തന്നെമാറ്റി പാര്‍പ്പിക്കാനായി

ജപ്പാനില്‍ കനത്ത നാശം വിതച്ച് ജെബി കൊടുങ്കാറ്റ് . മണിക്കൂറില്‍ 215 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് ഷിക്കോക്കു ദ്വീപിലാണ് 'ജെബി' ആഞ്ഞടിച്ച് തുടങ്ങിയ കൊടുങ്കാറ്റില്‍ 170 പേര്‍ക്ക് പരിക്കേൽക്കുകയും ഏഴുപേർക്ക് മരണം സംഭവിക്കുകയും ചെയ്തു.
ജപ്പാനില്‍ പലയിടത്തും വൈദ്യുതി വാര്‍ത്താവിനിമയബന്ധങ്ങള്‍ താറുമാറായി കിടക്കുകയാണ്. ജപ്പാനിലെ കന്‍സായി അന്താരാഷ്ട്ര വിമാനത്താവളം വെള്ളത്തിനടിലായി. മുഴുവന്‍ വിമാനസര്‍വീസുകളും റദ്ദാക്കി. കാന്‍സായി, നഗോയോ എന്നീ വിമാനത്താവളത്തില്‍ നിന്നുള്ള എണ്ണൂറോളം വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
അതേസമയം ജെബിയേക്കുറിച്ച് മുന്‍കൂട്ടി അറിയാൻ കഴിഞ്ഞത് കാരണം 10 ലക്ഷത്തോളം പേരെ നേരത്തെ തന്നെമാറ്റി പാര്‍പ്പിക്കാനായി. ഇത് ദുരന്തത്തിന്റെ വ്യാപ്തികുറച്ചു. പ്രകൃതി ദുരന്തങ്ങള്‍ എങ്ങനെ നേരിടണമെന്ന് ജപ്പാന്‍ക്കാര്‍ക്ക് വിദഗ്ദ്ധപരിശീലനവും ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























