ജപ്പാൻ കൊടുങ്കാറ്റ് ഭീതിയിൽ; ശക്തമായി ആഞ്ഞടിക്കുന്ന ജെബി കൊടുങ്കാറ്റിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത; ജനങ്ങൾക്ക് യു.എ.ഇ എംബസിയുടെ കാലാവസ്ഥാ മുന്നറിയിപ്പ്

ശക്തമായ കൊടുങ്കാറ്റിൽ വലയുന്ന ജപ്പാനിലെ ജനങ്ങൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി യു.എ.ഇ എംബസി രംഗത്തെത്തിയിരിക്കുകയാണ്. നിരവധി പേരുടെ മരണത്തിന് കാരണമായ ജപ്പാനിൽ ആഞ്ഞടിച്ച ജെബി കൊടുങ്കാറ്റ് രാജ്യത്ത് കനത്ത നാശനഷ്ടവും വരുത്തിയിട്ടുണ്ട്.
കലുഷിതമായ കാലാവസ്ഥയും അതിശക്തമായ കൊടുങ്കാറ്റും സംബന്ധിച്ച് യു.എ.ഇ എംബസി ട്വിറ്റര്‍ വഴിയാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അപകടങ്ങളോ അത്യാഹിതങ്ങളോ സംഭവിക്കുകയാണെങ്കില്‍ 00817041972525 എന്ന നമ്പറിലോ 80044444, എന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നമ്പറിലേയ്ക്കോ വിളിച്ചറിയിക്കാനും എംബസി അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പടിഞ്ഞാറന്‍ ജപ്പാനില്‍ ആഞ്ഞുവീശിയ ടൈഫൂണില്‍ പത്ത് പേരോളം മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തലുകൾ. മണിക്കൂറിൽ 208 മുതല്‍ 210 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റുവീശിയത്.
ഷിക്കോക്കു ദ്വീപിലാണ് കൊടുങ്കാറ്റ് കൂടുതല്‍ നാശം വിതച്ചത്. രാജ്യത്തെ വൈദ്യുതി–വാർത്താവിനിമയ ബന്ധങ്ങൾ താറുമാറായി. വിവിധ വാർത്താ ഏജൻസികൾ കൊടുങ്കാറ്റിന്റെ ഭീകര ദൃശ്യങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha



























