'ആക്‌സ്' ബോഡി സ്പ്രേ കമ്പനിയുടെ ക്യാനുകളുമായി പോയ ട്രക്ക് പൊട്ടിത്തെറിച്ചു; പരസ്യത്തിലെ പുരുഷന് നേരെ ഓടി വരുന്ന സ്ത്രീകള്‍ ഇപ്പോള്‍ എവിടെയെന്ന് സോഷ്യൽ മീഡിയയിൽ പരിഹാസം

അമേരിക്കയിൽ പ്രശസ്ത ബോഡി സ്പ്രേ കമ്പനിയുടെ ക്യാനുകളുമായി പോയ ട്രക്ക് പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകൾ. ടെക്‌സാസില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായായിരുന്നു 'ആക്‌സ്' കമ്പനിയുടെ ട്രക്ക് പൊട്ടിത്തെറിച്ചത്.
ആക്‌സിലെ തീപിടിക്കാന്‍ കാരണമായ വസ്തുക്കളുടെ സാന്നിദ്ധ്യമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. 18 ടയറുകളുള്ള വലിയ ട്രെക്ക് ടെക്‌സാസിലെ ബെല്‍റ്റണിലേക്ക് സഞ്ചരിക്കവെയാണ് സ്‌ഫോടനമുണ്ടായത്. കണ്ണാടിയിലൂടെ ട്രെക്കില്‍ തീ പടരുന്നത് കണ്ട ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ലോഡ് വേര്‍പെടുത്തുകയായിരുന്നു.
അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും അപകടം നടന്ന റോഡിൽ എട്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. എന്നാല്‍ ട്വിറ്ററില്‍ ഈ സ്‌ഫോടനം രസകരമായ ചില ചര്‍ച്ചകള്‍ക്ക് കാരണമായി. അമിത ലൈംഗിക ദൃശ്യങ്ങളുള്ള പരസ്യങ്ങള്‍ മൂലം നിരന്തരം വിമര്‍ശനങ്ങള്‍ക്ക് കാരണമാകാറുള്ള ആക്‌സ് ബ്രാന്‍ഡിന്റെ സ്‌ഫോടന വാര്‍ത്തയും വലിയ പരിഹാസത്തിന് കാരണമായി. ആക്‌സിന്റെ പരസ്യത്തിലെ പുരുഷന് നേരെ ഓടി വരുന്ന സ്ത്രീകള്‍ ഇപ്പോള്‍ എവിടെ എന്നായിരുന്നു ചിലരുടെ ചോദ്യം. ഹൈസ്‌കൂള്‍ കുട്ടിയുടെ ലോക്കര്‍ റൂമിന്റെ മണമാണ് ബെല്‍റ്റണ്‍ ടൗണിനെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം.
https://www.facebook.com/Malayalivartha



























