പതിനാലുകാരിയെ തട്ടിക്കൊണ്ട് പോയി ലൈംഗിക അടിമയാക്കി; കണ്ടെയ്നറിനുള്ളിൽ നിന്ന് പുറത്ത് പോകാതിരിക്കാന്‍ നായ്കളെ കെട്ടുന്ന ബെല്‍റ്റുകള്‍ ഉപയോഗിച്ച് കഴുത്തും കൈ കാലുകളും ബന്ധിച്ചു; യുവാവിന് 45 വര്‍ഷത്തെ കഠിന തടവ്

അമേരിക്കയിൽ തട്ടിക്കൊണ്ട് പോയി ലൈംഗിക അടിമയാക്കി പാര്‍പ്പിച്ചിരുന്ന പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചു. പതിനാലുകാരിയായ അബിഗാള്‍ ഹെര്‍നാന്‍ഡസിന്‍ എന്ന പെണ്‍കുട്ടിയെയാണ് മുപ്പത്തൊമ്പതുകാരനായ നഥാനിയേല്‍ കിബ്ബിയില്‍ നിന്നും പോലീസ് സേന രക്ഷിച്ചത്.
സ്കൂളില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ നിന്ന് ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. തിരച്ചില്‍ ഊജിതമാക്കിയ പൊലീസ് ഷിപ്പിംഗ് കണ്ടെയ്നറിനുള്ളില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
കണ്ടെയ്നറില്‍ നിന്ന് പുറത്ത് പോകാതിരിക്കാന്‍ നായ്കളെ കെട്ടുന്ന ബെല്‍റ്റുകള്‍ ഉപയോഗിച്ച് കഴുത്തും കൈ കാലുകളും ബന്ധിക്കുകയും ലൈംഗികമായി ദുരുപയോഗിക്കുകയും ചെയ്തതായി അബിഗാള്‍ കോടതിയില്‍ വ്യക്തമാക്കി.
കിബ്ബിയെ യജമാനന്‍ എന്നായിരുന്നു വിളിക്കേണ്ടിയിരുന്നതെന്നും വിസമ്മതിച്ചാല്‍ നേരിടേണ്ടി വരുന്ന ക്രൂര പീഡനങ്ങളെ ഭയന്ന് അങ്ങനെ ചെയ്തെന്നും അബിഗാള്‍ പറഞ്ഞു. പലപ്പോഴും ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിക്കും.
മരിച്ചാല്‍ മതിയെന്ന് ആഗ്രഹിച്ച സമയമായിരുന്നു അത്. കിബ്ബി പറയുന്ന രീതിയില്‍ വീട്ടുകാര്‍ക്ക് കത്തെഴുതേണ്ടി വന്നതായും അബിഗാള്‍ കോടതിയില്‍ പറഞ്ഞു.
അയാളുടെ അടിമയായി കഴിയേണ്ടി വന്ന അവസ്ഥയെക്കുറിച്ച് കോടതിയില്‍ വിശദീകരിച്ചപ്പോള്‍ പലപ്പോഴും അവള്‍ വിതുമ്പുകയായിരുന്നു. ക്രൂര പീഡനങ്ങള്‍ നേരിട്ട് ആരെയും തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ ആയിരുന്ന അബിയെ ഏറെ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് സാധാരണ നിലയിലേക്ക് മടക്കിയെത്തിച്ചത്. സംഭവത്തിൽ അമേരിക്കയിലെ ന്യൂ ഹാപ്ഷെയർ കോടതി 45 വര്‍ഷത്തെ കഠിന തടവാണ് നഥാനിയേലിന് വിധിച്ചത്.
https://www.facebook.com/Malayalivartha



























