ജപ്പാനെ ആശങ്കയിലാഴ്ത്തിയ ജെബിയ്ക്ക് പിന്നാലെ ശക്തമായ ഭൂചലനം; 8 പേർ മരിച്ചു 40 ഓളം പേരെ കാണാതായി

ജപ്പാനെ ആശങ്കയിലാഴ്ത്തിയ ജെബി കൊടുങ്കാറ്റിനു പിന്നാലെ ഹൊക്കായിഡോ ദ്വീപിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയാതായി റിപ്പോർട്ടുകൾ. വ്യാഴാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം.
റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ എട്ടു പേരോളം മരിച്ചതായും 40 ഓളം പേരെ കാണാതായതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഭൂചലനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ദ്വീപിലേക്കുള്ള വൈദ്യുത ബന്ധവും പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. 120 ഓളം പേര്‍ക്ക് ഗുരുതരമായിപരിക്കേറ്റിട്ടുമുണ്ട്. ട്രെയിന്‍ വിമാന സര്‍വീസുകളും നിർത്തിവെച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























