ഏറ്റവും വിലയേറിയ സ്വർണ്ണനാണയം പുറത്തിറക്കി ആസ്‌ട്രേലിയ

ആസ്‌ട്രേലിയ: ആസ്‌ട്രേലിയ തങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള സ്വര്‍ണ്ണ നാണയം പുറത്തിറക്കിയതായി റിപ്പോർട്ടുകൾ. ഏകദേശം12 കോടിയോളം രൂപ വില മതിക്കുന്ന സ്വര്‍ണ്ണ നാണയം ആസ്ട്രേലിയന്‍ മിന്‍റ് ഡിപ്പാര്‍ട്ട്മെന്റാണ് പുറത്തിറക്കിയത്.
അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാര്‍ കൂടിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു നാണയം പുറത്തിറക്കിയത് എന്ന് പെര്‍ത്ത് മിന്‍റ് ചീഫ് എക്സിക്യൂട്ടിവ് റിച്ചാര്‍ഡ് ഹയെസ് പറഞ്ഞു. നാണയത്തിന്റെ ഇരുവശങ്ങളിലായി ആസ്ട്രേലിയയുടെ ചരിത്രം കാണിക്കുന്ന ദൃശ്യങ്ങളും രാജ്യത്തിന്റെ ഭൂപടവുമാണുള്ളത്. നാണയത്തിന്റെ പ്രധാന ആകര്‍ഷണം എന്നത് 1.02 എമറാള്‍ഡ് കട്ട് പിങ്ക് ഡയമണ്ടുകളാണ്.
https://www.facebook.com/Malayalivartha



























