അമേരിക്കയിലെ ബാങ്കിലുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യാക്കാരനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ക്ക് പരിക്ക്

അമേരിക്കയില്‍ ആയുധധാരി നടത്തിയ വെടിവെപ്പില്‍ ഇന്ത്യക്കാരനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ആന്ധ്ര പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ 25കാരന്‍ പൃഥിരാജ് കാന്‍ദേപാണ് കൊല്ലപ്പെട്ടത്. റിച്ചാര്‍ഡ് ന്യൂകമര്‍ (64), ലൂയിസ് ഫിലിപ്പ് കാള്‍ഡറോണ്‍ (48) എന്നിവരാണ് മരിച്ച മറ്റ് രണ്ടു പേര്‍. അമേരിക്കന്‍ നഗരമായ സിന്‍സിനാറ്റിയിലെ ഫിഫ്ത് തേര്‍ഡ് ബാങ്ക് കെട്ടിടത്തിലാണ് സംഭവം നടന്നത്.
ഓഹിയോ നോര്‍ത്ത് ബെന്‍ഡ് സ്വദേശിയും 29കാരനുമായ ഒമര്‍ എന്റിക് സാന്റാ പെരസ് ആണ് ബാങ്ക് കണ്‍സല്‍റ്റന്റായ പൃഥിരാജ് അടക്കമുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അമേരിക്കന്‍ സമയം രാവിലെ 9.10ന് സിന്‍സിനാറ്റിയിലെ ഫൗണ്ടന്‍ സ്‌ക്വയറിലെ ബാങ്കിന്റെ ആസ്ഥാന കെട്ടിടത്തിലാണ് സംഭവം നടന്നത്. ആയുധധാരിയെ ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചു.
കെട്ടിടത്തിന്റെ ഇടനാഴിയില്‍ ഉണ്ടായിരുന്ന അഞ്ചു പേര്‍ക്ക് നേരെ നിരവധി തവണ അക്രമി വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൃഥിരാജിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ ആരംഭിച്ചതായി നോര്‍ത്ത് അമേരിക്ക തെലുങ്ക് അസോസിയേഷന്‍ (ടി.എ.എന്‍.എ) അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























