ഓസ്കർ പുരസ്കാര വിതരണത്തിൽ അടിമുടി മാറ്റത്തിന് സാധ്യത

സിനിമാ പ്രേമികൾക്ക് സുപരിചിതമായ രണ്ട് കാറ്റഗറികളാണ് ജനപ്രിയ സിനിമകളും അവാർഡ് സിനിമകളും. അവാർഡ് പുരസ്‌കാര നിർണയത്തിൽ പലപ്പോഴും ജനപ്രിയ സിനിമകൾ പിന്തള്ളപ്പെടുന്നത് സ്വാഭാവികമാണ്. കലാമൂല്യമുള്ള സിനിമകൾക്കാണ് അവിടെ പ്രസക്തി. ഓസ്കാർ പുരസ്‌കാര നിർണയത്തിൽ ജനപ്രിയ സിനിമകൾ കൂടെ ഉൾപ്പെടുത്തണമെന്ന ആവശ്യം വീണ്ടും ചർച്ചയായിരിക്കുകയാണ്.
ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവച്ച സിനിമകൾ ഓസ്കാർ വേദിയിലേക്ക് എത്തിയിരുന്നില്ല. ജനങളുടെ കൈയടി വാരിക്കൂട്ടിയ സൂപ്പർ ആക്ഷൻ ചിത്രങ്ങളോട് ഓസ്കാർ എന്നും മുഖം തിരിച്ച് നിന്നിട്ടേ ഉള്ളു. കലാമൂല്യമുള്ള ചിത്രങ്ങൾക്ക് തന്നെയാണ് അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് സയൻസ് പ്രാധാന്യം നൽകിയിരുന്നത്. അതിൽ നിന്ന് ഇത്തവണ മാറ്റം ഉണ്ടാകണമെന്ന് വ്യാപകമായ ആവശ്യവും ഉയർന്നതാണ്.
കഴിഞ്ഞ ഓസ്കാറിൽ ജനപ്രീതി ഏറെ നേടിയസ്റ്റാർ വാർ, വണ്ടർ വുമൺ എന്നീ ചിത്രങ്ങളെ മറികടന്ന് മൂൺലൈറ്റ് , ഷേപ്പ് ഓഫ് ദി വാട്ടർ എന്നീ കലാമൂല്യമുള്ള സിനിമകൾക്കാണ് പ്രാധാന്യം ലഭിച്ചത്. ഇതിൽ ജനപ്രിയ സിനിമകളുടെ സംവിധായകർക്കും അണിയറ പ്രവർത്തകർക്കും അസംതൃപ്തി ഉണ്ടായിരുന്നു. അതുകൊണ്ടാണ് അഥവാ ജനപ്രിയ സിനിമകൾക്കും പുരസ്കാരം നൽകാൻ തീരുമാനിച്ചത്. എന്നാൽ ഇത് ഇപ്പോൾ പ്രാവർത്തികമാക്കണ്ടന്നും ഒരു വർഷം കൂടെ കാത്തിരിക്കാം എന്നുമാണ് അക്കാദമിയുടെ നിലപാട്.
https://www.facebook.com/Malayalivartha



























