എയര്‍ ഇന്ത്യ വിമാനം റണ്‍വേ മാറി ഇറങ്ങി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരത്ത് നിന്നും മാലിദ്വീപിലേക്ക് പോയ എയര്‍ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്തത് പ്രവര്‍ത്തനത്തിലല്ലാത്ത റണ്‍വെയില്‍. മാലദ്വീപിലെ വെലേന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
എയര്‍ ഇന്ത്യയുടെ AI263 എയര്‍ബസ് 320 നിയോ വിമാനമാണ് നിര്‍മ്മാണത്തിലിരുന്ന റണ്‍വേയില്‍ ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 136 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.
വിമാനം തെറ്റായ റണ്‍വേയില്‍ ഇറക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടയറിന്റെ കാറ്റുപോയതോടെ വിമാനം നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വിമാനം പിന്നീട് വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഏരിയയിലേക്ക് വലിച്ചുമാറ്റി.
തിരുവനന്തപുരത്ത് നിന്ന് ഉച്ചകഴിഞ്ഞ് 2.57 ന് പുറപ്പെട്ട വിമാനം 3.26 (മാലി സമയം) നാണ് മാലിയില്‍ ലാന്‍ഡ് ചെയ്തത്.ആഗസ്റ്റില്‍, സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളത്തില്‍ നിന്നും ജെറ്റ് എയര്‍വേയ്സ് ടാക്സി വേയില്‍ നിന്നും ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha



























