ലോകത്തിനുമുന്നിൽ തല താഴ്ത്തി ഇന്ത്യ ; ആഗോളതലത്തിലുള്ള പീഡന പരാതികളുടെ പട്ടികയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും

ആഗോളതലത്തിലുള്ള പീഡന പരാതികളുടെ പട്ടികയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും ഇടം നേടി. BishopAccountability.org എന്ന വെബ്‌സൈറ്റിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ പേര് ചേര്‍ത്തിരിക്കുന്നത്. ലോകത്തെമ്ബാടുമുള്ള പീഡകരായ ബിഷപ്പുമാരുടെ വിവരങ്ങളാണ് വെബ്‌സൈറ്റിലുള്ളത്. പീഡന സംഭവങ്ങള്‍ പുറത്തെത്തിക്കുന്നതിനും ഇരകള്‍ക്ക് നീതി നേടിക്കൊടുക്കുന്നതുമാണ് വെബ്‌സൈറ്റിന്റെ ലക്ഷ്യം.
ഇന്ത്യയില്‍ നിന്നും ലിസ്റ്റില്‍ ഇടംപിടിച്ച ഏക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആണ്. നിലവില്‍ പീഡകരായ 85 ബിഷപ്പുമാരുടെ വിവരങ്ങളാണ് വെബ്‌സൈറ്റിലുള്ളത്. ഇവരില്‍ 33 പേര്‍ അമേരിക്കയില്‍ നിന്നുള്ളവരാണ്. ബാലപീഡകരായ ബിഷപ്പുമാരെ ചുവപ്പിലും മറ്റ് ലൈംഗികാരോപണം നേരിട്ടവരെ കറുപ്പിലുമാണ് വെബ്‌സൈറ്റ് അടയാളപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയശേഷം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആലോചിക്കുന്നു. ബിഷപ്പുമായി ബന്ധപ്പെട്ടവര്‍ കൊച്ചിയിലെയും ജലന്ധറിലെയും അഭിഭാഷകരുമായി കൂടിയാലോചന നടത്തി. മുന്‍കൂര്‍ ജാമ്യം തേടാതെ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകുന്നത് അപകടമാണെന്നാണു ബിഷപ്പിനു കിട്ടിയ നിയമോപദേശം. ബുധനാഴ്ച ചോദ്യം ചെയ്യലിനായി വൈക്കം ഡിെവെ.എസ്.പി. ഓഫീസില്‍ ഹാജരാകാനാണു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു നോട്ടീസ് നല്‍കിയത്. ഫ്രാങ്കോക്കെതിരായ പരാതിയില്‍ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്തുന്ന നിരാഹാരസമരം തുടരുന്നു.
https://www.facebook.com/Malayalivartha



























