ദ്വീപ് രാജ്യമായ ഫിജിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തിൽ ആളപായങ്ങളില്ല

തെക്കൻ ശാന്തസമുദ്രത്തിലെ ദ്വീപ് രാജ്യമായ ഫിജിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ. തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 2.41നായിരുന്നു ഭൂകമ്പം ഉണ്ടായതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
അതേസമയം റിക്ടർ സ്കെയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലത്തിൽ ആളപായമോ നാശനഷ്ടമോ ഒന്നുതന്നെ ഇതുവരെയും റിപ്പോർട്ടു ചെയ്തിട്ടില്ല. മുൻപ് ഓഗസ്റ്റ് 19ന് ഫിജിയിൽ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha



























