അമേരിക്കന്‍ വാര്‍ത്താ മാസിക 'ടൈം' വീണ്ടും വിറ്റു; 50 ലക്ഷത്തിലേറെ കോപ്പികളുള്ള മാസികയുടെ കച്ചവടം 190 മില്യൺ യുഎസ് ഡോളറിന്

അമേരിക്കന്‍ വാര്‍ത്താ മാസികയായ 'ടൈം' വീണ്ടും വിൽപ്പന നടത്തിയതായി റിപ്പോർട്ടുകൾ. എട്ടു മാസങ്ങൾക്കു മുൻപ് മാഗസിൻ വാങ്ങിയ മെറിഡിത് കോർപ്പറേഷൻ 190 മില്യൺ യുഎസ് ഡോളർ (ഇന്ത്യൻ രൂപ ഏകദേശം 1380 കോടി) നാണ് വിൽപ്പന നടത്തിയതെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. ക്ലൗഡ് കമ്പ്യൂട്ടിങ് വെബ്‌സൈറ്റായ സെയില്‍സ്‌ഫോഴ്‌സ് ഡോട് കോം മേധാവിയും സഹസ്ഥാപകനുമായ മാര്‍ക്ക് ബെനിയോഫും ഭാര്യ ലിന്നുമാണ് ടൈമിന്റെ പുതിയ ഉടമകള്‍.
ബെനിയോഫ് ടൈം മാസിക വാങ്ങുന്നതായി ഞായറാഴ്ച കമ്പനി പ്രസ്താവനയിൽ അറിയിച്ചു. മാസികയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള ആളുകൾ തന്നെ തീരുമാനങ്ങളെടുക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.അതേസമയം വിൽപ്പന നടപടിക്രമങ്ങൾ ഒരുമാസം കൊണ്ടു പൂർത്തിയാകുമെന്നും ഇവർ അറിയിച്ചു.
യു.എസ്സിൽ പത്രപ്രവർത്തനരംഗത്തും സാഹിത്യരംഗത്തും പ്രബലമായ സ്വാധീനം ചെലുത്തിയിട്ടുള്ള പ്രസിദ്ധീകരണമാണിത്. ഉദ്ദേശം 50 ലക്ഷം കോപ്പികൾ പ്രചാരത്തിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഫോർചൂൺ, സ്പോർട്സ് ഇല്ലസ്ട്രേറ്റഡ്, ലൈഫ് മാഗസിൻ, മണി, പീപ്പിൾസ് വീക്ക്ലി, ഏഷ്യാ വീക്ക് എന്നിവ ഇതിന്റെ സഹോദര പ്രസിദ്ധീകരണങ്ങളാണ്.
https://www.facebook.com/Malayalivartha



























