സംഗീത പരിപാടി കൊഴുപ്പിക്കാൻ അമിത അളവിൽ മയക്കുമരുന്നു പ്രയോഗം; ഹനോയിയില്‍ ഏഴ് വിയറ്റ്‌നാം പൗരന്മാർ മരിച്ചു

വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയില്‍ സംഗീത പരിപാടിയ്ക്കിടെ ലഹരിമരുന്നു ഉപയോഗിച്ച് ഏഴ് പേര്‍ മരിച്ചതായി റിപ്പോർട്ടുകൾ. ഇവർ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് പ്രാഥമികമായി പുറത്തു വരുന്ന വിവരങ്ങൾ.
അതേസമയം സംഭവത്തിൽ അഞ്ച് പേര്‍ അബോധാവസ്ഥയിലായാതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. സംഗീത പരിപാടിയ്ക്കിടയിലുള്ള നൃത്തസംഗീത ഫെസ്റ്റിവലിനിടെ മയക്കുമരുന്ന് ഉപയോഗിച്ചവരാണ് മരിച്ചത്.
മരിച്ചവരെല്ലാം വിയറ്റ്‌നാം പൗരന്മാരാണ്. ഇവരുടെ രക്ത സാമ്പിളുകൾ പോലീസ് പരിശോധിച്ചു. സംഗീത പരിപാടി നടന്ന സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തി. എന്നാല്‍ എന്തുതരം മയക്കുമരുന്നാണ് ഇവര്‍ ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha



























