കൊറിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗില്‍

കൊറിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗില്‍ എത്തി. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നുമായി അദ്ദേഹം ത്രിദിന കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളുടെയും തലവന്‍മാര്‍ ഈ വര്‍ഷം ഇത് മൂന്നാമത്തെ തവണയാണ് കൂടിക്കാഴ്ച നടത്താന്‍ പോകുന്നത്. ആണവനിര്‍വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇരുവരും യോഗത്തില്‍ ചര്‍ച്ച ചെയ്യും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കിമ്മും തമ്മില്‍ സിംഗപ്പുരില്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കൊറിയന്‍ മുനമ്പില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനു തുടക്കമായത്.
https://www.facebook.com/Malayalivartha



























