ലോകം കടുത്ത ആശങ്കയില്‍...20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; യുഎസ്‌ചൈന വ്യാപാരയുദ്ധം മുറുകുന്നു...യു.എസിന് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് ചൈനയും

രണ്ട് വമ്പന്‍ ശക്തികളുടെ വ്യാപര യുദ്ധം ലോകത്തെ പല വിധത്തില്‍ ബാധിക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുന്ന തരത്തില്‍ യു.എസ്.ചൈന വ്യാപാരയുദ്ധം രൂക്ഷമായി. 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് കൂടി യു.എസ് പ്രസിഡന്റ് ട്രംപ് തീരുവ ഏര്‍പ്പെടുത്തിയതോടെയാണ് പ്രശ്‌നം പുതിയ നിലയിലേക്ക് നീങ്ങുകയാണ്. തീരുവ ഈ മാസം 24 മുതല്‍ നിലവില്‍വരും. അരി, തുണിത്തരങ്ങള്‍, ഹാന്‍ഡ്ബാഗ് എന്നിവയുള്‍പ്പെടെ ആറായിരത്തോളം ഉത്പന്നങ്ങള്‍ക്കാണ് തീരുവയേര്‍പ്പെടുത്തിയിരിക്കുന്നത്.
ചൈനയില്‍ നിന്ന് യു.എസ്. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ പകുതിയോളം വരും ഇത്. ആദ്യഘട്ടത്തില്‍ 10 ശതമാനമാണ് തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും, ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയില്ലെങ്കില്‍ 2019 ജനുവരി ഒന്നുമുതല്‍ തീരുവ 25 ശതമാനമാക്കി വര്‍ധിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ യു.എസിന് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് ചൈനയും വ്യക്തമാക്കി. യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 6,000 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ക്ക് തീരുവയേര്‍പ്പെടുത്തുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പറഞ്ഞു. ചൈനയിലേക്കുള്ള യു.എസ്. കയറ്റുമതിയുടെ 80 ശതമാനത്തോളം വരുമിത്. യു.എസില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന.
ചൈന ഇതിനോടൊന്നും അനുകൂലമായി പ്രതികരിക്കാന്‍ തയ്യാറായില്ല. നടപടിക്ക് തിരിച്ചടിയായി തങ്ങളുടെ കര്‍ഷകരെയോ വ്യവസായങ്ങളെയോ ലക്ഷ്യമിട്ട് തിരിച്ചടിക്കാനാണ് ചൈനയുടെ തീരുമാനമെങ്കില്‍ മൂന്നാംഘട്ട തീരുവയിലേക്ക് യു.എസ്. കടക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മൂന്നാംഘട്ട തീരുവയേര്‍പ്പെടുത്തുന്നതോടെ ഏതാണ്ട് മുഴുവന്‍ ചൈനീസ് ഇറക്കുമതിയും യു.എസ്. തീരുവയുടെ പരിധിയില്‍ വരും. ചൈനയുടെ അധാര്‍മിക വ്യാപാര രീതികള്‍ക്കെതിരേയുള്ള പ്രതികരണമായാണ് തീരുവയേര്‍പ്പെടുത്തുന്നതെന്ന് ട്രംപ് പറഞ്ഞു. യു.എസിനെ കൂടുതല്‍ ന്യായമായി പരിഗണിക്കേണ്ട എല്ലാ അവസരങ്ങളും ചൈനയ്ക്ക് നല്‍കി.
https://www.facebook.com/Malayalivartha



























