കഞ്ചാവടിക്കണോ ദക്ഷിണാഫ്രിക്കയിലേക്ക് സ്വാഗതം; ദക്ഷിണാഫ്രിക്കയില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിന് നിയമത്തിന്റെ പിന്‍ബലം

ദക്ഷിണാഫ്രിക്കയില്‍ സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് വളര്‍ത്തുന്നതും കൈയില്‍ വയ്ക്കുന്നതും ഇനി മുതല്‍ കുറ്റകരമായിരിക്കില്ല. ഭരണഘടന കോടതിയുടേതാണ് വിധി. ഇന്നലെയാണ് വിധി വന്നത്. പ്രായപൂര്‍ത്തിയായവര്‍ കഞ്ചാവ് ഉപയോഗിക്കുന്നത് കുറ്റകരമാകുന്ന നിയമം ഭരണഘടനാ വിരുദ്ധവും ഓരോ പൗരന്റെയും അവകാശത്തിന് മേലുള്ള കടന്ന് കയറ്റവുമാണെന്നാണ് കോടതിയുടെ നിരീക്ഷണം.
എല്ലാ ജഡ്ജിമാര്‍ക്കും ഇതേ അഭിപ്രായമായിരുന്നതിനാല്‍ ഏകകണ്‌ഠേനയാണ് വിധി പുറപ്പെടുവിച്ചത്. വിധി വന്നെങ്കിലും രാജ്യത്ത് കഞ്ചാവ് ഇടപാടുകള്‍ നടത്തുന്നത് ഇപ്പോഴും കുറ്റകരമാണ്. പൊതു സ്ഥലങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനെയും കോടതി വിലക്കിയിട്ടുണ്ട്.
2017ല്‍ കഞ്ചാവ് ഉപയോഗം വെസ്‌റ്റേണ്‍ കേപ് കോടതി കുറ്റകരമല്ലെന്ന് വിധിച്ചിരുന്നു. ഇത് ശരിവെച്ചാണ് ഇപ്പോള്‍ പരമോന്നത കോടതിയുടെയും വിധി വന്നിരിക്കുന്നത്. കഞ്ചാവിന്റെ ഗുണകണങ്ങള്‍ നിരവധിയെങ്കിലും അവയെ ലഹരിക്ക് മാത്രമായി ഉപയോഗിക്കുന്നതാണ് പ്രശ്‌നമാകുന്നത്. അല്ലെങ്കില്‍ത്തന്നെ വന്‍ തോതില്‍ കഞ്ചാവ് കച്ചവടം നടക്കുന്ന ദക്ഷിണാഫ്രിക്കയില്‍ ഇനി കാര്യങ്ങള്‍ ഏതുവഴിക്കാകുമെന്ന് കണ്ടറിയണം.
https://www.facebook.com/Malayalivartha



























