മകളെയും ആറ് കൊച്ചുമക്കളെയും വെടിവച്ചു കൊന്നശേഷം പിതാവ് ആത്മഹത്യ ചെയ്തു
യുഎസിലെ ഫ്ളോറിഡയില്‍ സ്വന്തം മകളെയും 6 കൊച്ചുമക്കളെയും അമ്പത്തിയൊന്നുകാരന് വെടിവച്ച് കൊലപ്പെടുത്തി. ഡോണ്ചാള്സ് സ്പീരിറ്റ് എന്നയാളാണ് ഈ അക്രമം നടത്തിയത്. 3 മാസം മുതല്‍ 10 വയസ് വരെ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് വെടിവച്ച് കൊലപ്പെടുത്തിയത്.
ഫ്ളോറിഡയിലെ ബെല്ലിലാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. ഡോണ്‍ ചാള്‍സ് ഇവരെ കൊലപ്പെടുത്തിയശേഷം സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. ഇയാള്‍ കൊലപാതകം ചെയ്യുന്നതിനു മുമ്പ് തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് പോലീസിനെ ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. ഇതുവരെ വെടിവയ്പിന്റെ കാരണം വ്യക്തമായിട്ടില്ല.
അമേരിക്കയില്‍ ആര്‍ക്കും തോക്ക് ലൈസന്‍സ് ലഭിക്കുമ്പോള്‍ ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടാകുക സര്‍വസാധാരണമാണ്. ഈയിടെയാണ് വെടിവയ്ക്കാന്‍ പരിശീലിപ്പിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് പരിശീലകന് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha