ഇന്ത്യക്കാര്‍ തലവേദനയാകുന്നു…..
അമേരിക്കയിലെ ബിസിനസ് മാനേജ്മെന്റ് കോളേജുകളിലെ അധ്യാപകര്‍ക്കിപ്പോള്‍ നല്ല പണിയാണ്. കാരണമെന്തന്നോ. എം.ബി.എ യ്ക്കുളള പ്രവേശനപരീക്ഷയുടെ മാര്‍ക്കു നിര്‍ണ്ണയിക്കുന്നതിന് ഒരു പുതിയ രീതി കണ്ടു പിടിയ്ക്കണമത്രേ. അതെന്താ അങ്ങനെ എന്നു ചോദിച്ചാല്‍ ഗ്രാജുവേറ്റ് മാനേജ്മെന്റ് അഡ്മിഷന് ടെസ്റ്റ് എന്ന പേരിലുളള പ്രവേശനപരീക്ഷ എഴുതുന്ന ഇന്ത്യക്കാരും ചൈനക്കാരും അമേരിക്കന്‍ വിദ്യാര്‍ത്ഥികളെ വളരെ പിന്നിലാക്കുന്നുവത്രേ. അതുകൊണ്ടു അമേരിക്കന്‍ പിളളാരെ മുന്നിലെത്തിക്കാന്‍ എന്താണ് മാര്‍ഗ്ഗം എന്നാണ് അന്വേഷിക്കുന്നത്. യു.എസ് വിദ്യാര്‍ത്ഥികളെ മിടുക്കന്മാരാക്കുന്ന മാര്‍ക്കിടല്‍ സമ്പ്രദായത്തിനായി കാത്തിരിക്കുകയാണ് അവിടുത്തെ വിദ്യാര്‍ത്ഥി സമൂഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha