ചൈനീസ് റഷ്യന്‍ സ്ത്രീകളുമായി സെക്സ് അരുതെന്ന് ബ്രിട്ടന് പ്രതിരോധ വകുപ്പ്
ബ്രിട്ടന് പ്രതിരോധ വകുപ്പിന്റെ ഒരു നിര്‍ദ്ദേശം ഉദ്യോഗസ്ഥരെ വെട്ടിലാക്കിയിരിക്കുകയാണ്. സംഭവം മറ്റൊന്നുമല്ല സുന്ദരികളായ റഷ്യന്‍, ചൈനീസ് സ്ത്രീകളുമായി സെക്സ് അരുതെന്നാണ് പ്രതിരോധ വകുപ്പിന്റെ രഹസ്യ നിര്‍ദ്ദേശം. ചാര പ്രവര്‍ത്തി നടത്തും എന്ന ഭയത്താലാണ് ഇവരെ കണ്ണുമടച്ച് വിശ്വസിക്കരുതെന്ന് ബ്രിട്ടന് ഉത്തരവിട്ടിരിക്കുന്നതെന്ന് മെയില്‍ ഡെയ്ലി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിരോധ വകുപ്പിന്റെ ഈ നിര്‍ദ്ദേശം ഉദ്യോഗസ്ഥരെ സങ്കടത്തിലാക്കിയിരിക്കുകയാണ്. സ്ത്രീകളെ ഉപയോഗിച്ച് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ഹണിട്രാപ്പ് വിദ്യ റഷ്യയും ചൈനയും പരീക്ഷിക്കുന്നതായി ബ്രിട്ടീഷ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. അതിനാലാണ് പ്രതിരോധ വകുപ്പിന്റെ ഈ നിര്‍ദ്ദേശം. 2010ല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ അന്നാ ചാപ്പ്മാന് എന്ന യുവതി റഷ്യയ്ക്ക് ചാരപ്രവര്‍ത്തി നടത്തി എന്ന പേരില്‍ അറസ്റ്റിലായിരുന്നു.
വീണ്ടും ഇത്തരത്തില്‍ സ്ത്രീകളെ ഉപയോഗിച്ച് റഷ്യയും ചൈനയും വിവരങ്ങള്‍ ചോര്‍ത്തുമോ എന്ന് ബ്രിട്ടണ് ഭയമുണ്ട്. അതിനുള്ള പ്രതിരോധം എന്ന നിലയ്ക്കാണ് ഈ രാജ്യങ്ങളിലെ വനിതകളുമായി സെക്സ് വിലക്കിക്കൊണ്ട് ബ്രിട്ടണ് രഹസ്യമെങ്കിലും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha