പുതുവത്സര ആഘോഷത്തിനിടെ ജപ്പാനിലെ പ്രശസ്തമായ ടോക്കിയോ സ്ട്രീറ്റില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് യുവാവ് കാര്‍ ഇടിച്ചുകയറ്റി, ഒമ്പതു പേര്‍ക്ക് പരിക്ക്
ജപ്പാനിലെ പ്രശസ്തമായ ടോക്കിയോ സ്ട്രീറ്റില്‍ പുതുവത്സര ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് യുവാവ് കാര്‍ ഇടിച്ചുകയറ്റി. സംഭവത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ടോക്കിയോയിലെ ഹരാജുക്കു ജില്ലയില്‍ തകേഷിത സ്ട്രീറ്റിലായിരുന്നു സംഭവമുണ്ടായത്. കസുഹിറോ കുസാകാബെ എന്ന ഇരുപത്തിയൊന്നുകാരന് പുതുവത്സരം പിറന്ന് 10 മിനിറ്റിനു ശേഷം ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു.
യുവാവിനെതിരെ വധശ്രമത്തിനു കേസെടുത്തു. വധശിക്ഷ!യ്ക്കു പ്രതികാരമായാണ് ഇത് ചെയ്തതെന്ന് കസുഹിറോ പോലീസിനോടു പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ആക്രമണത്തില്‍ കോളജ് വിദ്യാര്‍ഥിക്കാണ് ഗുരുതര പരിക്കേറ്റത്. ഇയാളെ ശസ്ത്രക്രിയക്കു വിധേയനാക്കി.
"
https://www.facebook.com/Malayalivartha