ഉത്തര കൊറിയയ്ക്കുമേലുള്ള ഉപരോധം പിന്‍വലിക്കണം; ഇല്ലെങ്കിൽ . രാജ്യതാല്പര്യങ്ങള് സംരക്ഷിക്കാന്‍ ഞങ്ങൾ വേറെ വഴി തേടും; കിം ജോങ് ഉന്‍
പുതുവത്സര ദിനത്തില്‍ ഉത്തര കൊറിയയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കണമെന്ന താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍.
ലോകം മുഴുവന്‍ സാക്ഷിയാക്കി ചെയ്ത പ്രതിജ്ഞ യുഎസ് നടപ്പാക്കിയില്ലെങ്കില്‍ ഞങ്ങള്‍ക്കു മുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്മര്‍ദ്ദവും ഉപരോധവും അവസാനിപ്പിച്ചില്ലെങ്കില്‍ പ്രതിജ്ഞയില്‍നിന്ന് ഞങ്ങള്‍ പിന്മാറും. രാജ്യതാല്പര്യങ്ങള് സംരക്ഷിക്കാന്‍ ഞങ്ങൾ വേറെ വഴി തേടുമെന്നും കിം വ്യക്തമാക്കി.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സിംഗപ്പൂരില്‍ വെച്ച് കിം ജോങ് ഉന്നും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ലോകം മുഴുവന്‍ ഉറ്റുനോക്കിയ കൂടിക്കാഴ്ച ഏറെ വിജയകരമാണെന്നായിരുന്നു ഇരുവരുടേയും പ്രതികരണം. ചര്‍ച്ചയെ തുടര്‍ന്ന് കൊറിയന്‍ ഉപദ്വീപില്‍ ആണവ നിരായുധീകരണം നടപ്പിലാക്കാനും തീരുമാനമായിരുന്നു. എന്നാല്‍ ചര്‍ച്ച കഴിഞ്ഞ് ഇത്ര നാളുകളായിട്ടും ഇക്കാര്യങ്ങളില്‍ കാര്യമായി പുരോഗമനമുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha