പുതുവർഷ പുലരിയിൽ നല്ല ഒന്നാന്തരം അസൽ ജപ്പാൻ ചൂരയ്ക്ക് വെറും 21 കോടി ...
ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ മത്സ്യ മാർക്കറ്റുകളിലൊന്നായ ജപ്പാനിലെ സുകിജിയിൽ അപൂർവ്വങ്ങളിൽ അപൂർവ്വ ഇനമായ ബ്ലൂഫിൻ ചൂരയെ ലേലത്തിൽ വിറ്റു. അതും വെറും 21 കോടിക്ക്. എന്താ ഞെട്ടിയോ... ജപ്പാനിലെ പുതുവർഷ പുലരിയിലെ ലേലത്തിലാണ് 278 കിലോഗ്രാം ഭാരമുള്ള ഭീമൻ ചൂരയെ 3.1ദശലക്ഷം ഡോളറിന് ( 21 കോടി രൂപ) വിറ്റത്. ഇതിനെ വാങ്ങിയതാകട്ടെ ജപ്പാനിലെ പ്രമുഖ റെസ്റ്റോറന്റ് ബിസിനസുകാരനായ കിയോഷി കിമുറയും. ഇതൊരു സർവകാല റെക്കാഡാണ്. 2013ൽ കിയോഷി കിമുറ തന്നെ മത്സ്യലേലത്തിൽ നൽകിയ 1.4 ദശലക്ഷം ഡോളറിന്റെ ( 9.8 കോടി രൂപ) ഇരട്ടിയിലേറെയാണിത്.
ഫ്ലൂഫിൻ ചൂരയ്ക്ക് സാധാരണ കിലോയ്ക്ക് 2500 രൂപ വരെയാണ് വില. ഇത്തവണത്തെ പുതുവത്സര ലേലത്തിൽ അത് ഏഴരലക്ഷത്തിലധികം രൂപയായി കുതിച്ചുയരുകയായിരുന്നു.
ലോകത്തിൽ തന്നെ ബ്ലൂഫിൻ ചൂര (ട്യൂണ)യുടെ വലിയ ആരാധകരാണ് ജപ്പാൻകാർ. ഇവരുടെ ചൂര പ്രേമം കൊണ്ട് പസിഫിക്കിലെ ബ്ലൂഫിൻ ചൂരകളുടെ 96 ശതമാനവും കുറഞ്ഞെന്നും ഇവ വംശനാശ ഭീഷണിയിലേക്ക് നീങ്ങുകയാണെന്നും കണക്കുകൾ പറയുന്നു.
https://www.facebook.com/Malayalivartha