കാലിഫോര്‍ണിയയിലെ ബൗളിംഗ് അലിയില്‍ വെടിവയ്പ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു. നാലോളം പേർക്ക് പരിക്ക്; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം
അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ടോറന്സിലുള്ള ഗാബിള് ഹൗസ് അലിയില്‍ ഉണ്ടായ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ആക്രമണത്തിൽ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച അര്‍ധരാത്രി കഴിഞ്ഞായിരുന്നു സംഭവം. ബൗളിംഗ്, ലേസര്‍ ടാഗ്, ഫുള്‍ ആര്‍ക്കേഡ് തുടങ്ങിയ കാര്യങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രമാണിതെന്ന് അവരുടെ വെബ്സൈറ്റില്‍ പറയുന്നു. ഈ മേഖലയില്‍ നിന്ന് അകന്നു നില്ക്കുവാന് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. ലോസാഞ്ചലസില്‍ നിന്ന് 20 മൈല്‍ അകലെയുള്ള കടല്‍ തീര പട്ടണമാണിത്.
https://www.facebook.com/Malayalivartha