ഇറാനിയന്‍ ബോയിംഗ് 707 സൈനിക വിമാനം തകര്‍ന്നുവീണ് 15 പേര്‍ക്ക് ദാരുണാന്ത്യം
ഇറാനിയന്‍ ബോയിംഗ് 707 സൈനിക വിമാനം തകര്‍ന്നുവീണ് 15 പേര് മരിച്ചു. ഫ്ലൈറ്റ് എന്‍ജിനിയര്‍ മാത്രം രക്ഷപ്പെട്ടു. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെക്കില്‍ നിന്ന് മാംസവുമായി ഇറാനിലേക്ക് തിരിച്ച വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം നിറുത്തുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി സമീപത്തുള്ള കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു.
ടെഹ്റാനില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ കരാജിലെ ഫാത്ത് വിമാനത്താവളത്തില്‍ ടെഹ്റാന് പ്രാദേശിക സമയം രാവിലെ 8.30നാണ് ദുരന്തമുണ്ടായത്. പയാം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് ഫാത്തില്‍ ഇറങ്ങിയതെന്നാണ് സൂചന. വിമാനം ആരുടെ ഉടമസ്ഥതയിലാണെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
"
https://www.facebook.com/Malayalivartha