നടിയുമായുള്ള ഫ്രഞ്ചു പ്രസിഡന്റിന്റെ രഹസ്യ ചിത്രം പുറത്തായതിനെ തുടര്‍ന്ന് കൊട്ടാരത്തിലെ സ്റ്റാഫുകള്‍ക്ക് സ്ഥലമാറ്റം
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന് കോയിസ് ഹോളാന്‍ഡേ ജൂലി ഗേയ്റ്റ് എന്ന നടിയുമായി കൊട്ടാരത്തിനുളളില്‍ ഒന്നിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് പ്രസിഡന്റിന്റെ അഞ്ചു സ്റ്റാഫുകളെ സ്ഥലം മാറ്റി. സെലിബ്രിറ്റി മാഗസിന് വോയ്സിയിലാണ് മൂന്ന് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുളളത്. പ്രസിഡന്റിന്റെ പേഴ്സണല്‍ സ്റ്റാഫിലാരോ തന്റെ മൊബൈല്‍ ഉപയോഗിച്ച് പകര്‍ത്തിയതാവാം ചിത്രങ്ങള്‍ എന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നത്.
കൊട്ടാരത്തിനുളളില്‍ പ്രസിഡന്റിനൊപ്പം ചെലവിട്ട നിമിഷങ്ങള്‍ പുറത്തുനിന്നുളള ആര്‍ക്കും ചിത്രത്തിലാക്കാനാവില്ല എന്നതിനാലാണ് സ്റ്റാഫിനെ സ്ഥലം മാറ്റിയത്. കഴിഞ്ഞ ജനുവരിയില്‍ ഫ്രഞ്ചു പ്രസിഡന്റ് ഒരു ഹെല്‍മെറ്റ് കൊണ്ട് മുഖം മറച്ച് ഇവരെ സന്ദര്‍ശിക്കാന്‍ പോകുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആക്കാലത്തെ പങ്കാളി വലേറി എന്ന പത്രപ്രവര്‍ത്തക പ്രസിഡന്റുമായുളള ബന്ധം ഉപേക്ഷിച്ചത് ഫ്രാന്‍സില്‍ വന്‍ വാര്‍ത്തയായിരുന്നു.
അധികാരത്തില്‍ തിരികെയെത്താന്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍ക്കോസി യുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ടവരാണ് സ്ഥലം മാറ്റപ്പെട്ട 5 ഉദ്യോഗസ്ഥരില്‍ നാലുപേരും. ഇവരിലാരോ സര്ക്കോസിയ്ക്കായി ചാരപ്പണി ചെയ്യുന്നുണ്ടെന്നായിരുന്നു സംശയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha